ഈ അടുത്ത് മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് വിന്‍സി അലോഷ്യസ്. ചെറുതും വലുതും അങ്ങനെ ഏത് കഥാപാത്രമാണെങ്കിലും തനിക്ക് കിട്ടിയത് അതിഗംഭീരമായിട്ട് തന്നെയാണ് ഈ താരം അവതരിപ്പിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് ഈ താരത്തിന്റെ തുടക്കം. പിന്നീടാണ് അഭിനയ ലോകത്തിലേക്ക് ചുവടുവെക്കുന്നത്. വിന്‍സിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ജനഗണമന. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു ഇത്. പൃഥ്വിരാജ് ,സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് . സിനിമയില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ആയിട്ടാണ് വിന്‍സി എത്തിയത്. സിനിമയിലെ വിന്‍സിയുടെ അഭിനയത്തെ പുകഴ്ത്തി ആരാധകറും എത്തിയിരുന്നു.
ഇപ്പോള്‍ സ്വാസിക അവതാരികയായി എത്തുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയിരിക്കുകയാണ് താരം. ഇവിടെ വച്ച് തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കിട്ടു. ആദ്യത്തെ ക്രഷിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോള്‍ നടി മറുപടി ഇങ്ങനെ.. എന്റെ ഒപ്പം മൂന്നാം ക്ലാസില്‍ പഠിച്ച ആളോട് ആണ് ആദ്യ ക്രഷ്. ആളുടെ പേര് അശ്വിന് ചന്ദ്രന്. ഇപ്പോള്‍ അവന്റെ കല്യാണം ഒക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയിട്ടുണ്ടാകും. അന്ന് മൂന്നില്‍ പഠിക്കുമ്പോള്‍ സംസാരിക്കുന്നവരുടെ പേര് ഞാന്‍ ബോര്‍ഡില്‍ എഴുതിയിരുന്നു. അപ്പോഴാണ് പുള്ളിയുടെ പേര് എഴുതിയത്. എന്നെ വിളിച്ചിട്ട് ആ പേര് മയക്കാന്‍ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോവും വഴി എന്റെ കയ്യില്‍ കയറി പിടിച്ചു, അപ്പോള്‍ എനിക്ക് ക്രഷ് തോന്നി വിന്‍സി പറഞ്ഞു.
തനിക്ക് ആദ്യമായി ലഭിച്ച ശമ്പളത്തെക്കുറിച്ചും നടി സംസാരിച്ചു. തന്റെ ആദ്യത്തെ ശമ്പളം 5000 രൂപയാണ് എന്ന് വിന്‍സി പറഞ്ഞു.
ജീവിത പങ്കാളിയ്ക്ക് വേണ്ട മൂന്ന് ക്വാളിറ്റിയെ കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞത് ഇങ്ങനെ…
‘തന്റെ കരിയറിനെ മനസിലാക്കണം, ട്രിപ്പ് ഒക്കെ പോവണം എന്ന് പറയുമ്പോള്‍ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്. എവിടെയാണെങ്കിലും പോവണം, എനിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. അതില്‍ സഹായിക്കുന്ന ആളായിരിക്കണം, എന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുന്ന ആളും എല്ലാ കാര്യത്തിനും ഒപ്പം വേണമെന്നും വിന്‍സി പറയുന്നു.