സിന്ധു ജേക്കബ് എന്ന നടിയെ പ്രേക്ഷകര്‍ മറന്നുകാണില്ലലോ. ഒരു കാലത്ത് ഒട്ടുമിക്ക സീരിയലിലും സിന്ധു ഉണ്ടായിരുന്നു. ഇതിനിടെ ചില ചിത്രങ്ങളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം അഭിനയരംഗത്ത് അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ഇപ്പോള്‍ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചാണ് രംഗത്ത് വന്നത്.
സിന്ധുവിന്റെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെയാണ് രണ്ടാം വിവാഹം കഴിച്ചത്. ഇപ്പോള്‍ അതേക്കുറിച്ചാണ് നടി പറയുന്നത്. ആദ്യ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. ആദ്യമെ അദ്ദേഹത്തിന്റെ കൂടെ വരികയും കാണുകയുമൊക്കെ ഉണ്ടായിരുന്നു. നല്ലൊരു സഹായി ആയിരുന്നു ഇദ്ദേഹം. പിന്നീട് പതിയെ ഒപ്പം കൂടി , ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം. എന്നാല്‍ ഈ ബന്ധത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് സമ്മതിക്കുകയായിരുന്നു താരം സൂചിപ്പിക്കുന്നു.
ഇടയ്ക്ക് പരിപാടിയില്‍ അതിഥിയായി സിന്ധുവിന്റെ ഭര്‍ത്താവ് ശിവസൂര്യയെ തന്നെ കൊണ്ട് വന്നിരുന്നു. സഹായിക്കാന്‍ ഒരാള്‍ വരും. പക്ഷേ അദ്ദേഹം ചതിക്കും എന്ന് ഇന്‍ട്രോ കൊടുത്താണ് ലൈവില്‍ ശിവസൂര്യ എത്തുന്നത്. സിന്ധുവിന് എംജിയ്ക്കൊപ്പം ഇരുന്ന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു. പിന്നെ അവരുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാറുണ്ടെന്നും ശിവസൂര്യ പറയുന്നു.
അതേസമയം തങ്ങള്‍ ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണെന്നും താരം പറയുന്നു. ഉള്ളത് കൊണ്ട് ജീവിക്കുന്നു ശരിക്കും ഇപ്പോള്‍ ഹാപ്പിയാണ് സിന്ധു സൂചിപ്പിച്ചു. അതേസമയം രണ്ടാം വിവാഹത്തിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ നടിക്ക് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലൊം നോക്കാതെ ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു.