തന്നെ കോമഡി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ആ വ്യക്തി ആയിരുന്നു ഇപ്പോഴും അവരെ മിസ് ചെയ്യുന്നു; മഞ്ജു പിള്ള പറയുന്നു

ഒരുകാലത്ത് മലയാളചിത്രങ്ങളില്‍ ഒരുപോലെ തിളങ്ങി നിന്നിരുന്ന നടിമാരാണ് ഉര്‍വ്വശിയും കല്‍പനയും. ഹാസ്യ റോളുകള്‍ മുതല്‍ തങ്ങള്‍ക്ക് ലഭിച്ച ഏതു കഥാപാത്രവും ഭംഗിയായി തന്നെയാണ് ഇവര്‍ ചെയ്തിരുന്നത്. നടിയായും സഹനടിയായും അങ്ങനെ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും ഇവര്‍ എത്തിയിരുന്നു. മലയാളം കടന്ന് മറ്റു ഭാഷാ ചിത്രങ്ങളിലും താരങ്ങള്‍ വേഷമിട്ടിരുന്നു.

ഇപ്പോള്‍ ഈ രണ്ട് താരങ്ങളും ആയുള്ള തന്റെ ബന്ധത്തെക്കുറിച്ചാണ് നടി മഞ്ജു പിള്ള പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇതേക്കുറിച്ച് പറഞ്ഞത്. മഞ്ജു പിള്ളയുടെ ഏറ്റവും പുതിയ ചിത്രമായ ഹോംമിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . അതേസമയം ആദ്യം ഈ ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ഉര്‍വശിയെ ആയിരുന്നു സെലക്ട് ചെയ്തിരുന്നത്.


എന്നാല്‍ കോവിഡ് നിലനില്‍ക്കുന്നതിനാല്‍ ചെന്നൈയില്‍ നിന്ന് വരാന്‍ ബുദ്ധിമുട്ടാണ് ഉര്‍വ്വശിക്ക് , അങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് മഞ്ജു പിള്ളയെ തെരഞ്ഞെടുക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണ് മഞ്ജുവിന് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. അത് നല്ല രീതിയില്‍ തന്നെ ചെയ്യാനും താരത്തിന് കഴിഞ്ഞു. അതേസമയം തന്നെ കോമഡി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് നടി കല്‍പ്പന ആയിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്.

എനിക്ക് ഇപ്പോഴും ആ വ്യക്തിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് തന്റെ സ്വന്തം ചേച്ചിയെ പോലെയാണ് കല്‍പ്പനയെ കണ്ടിരുന്നതെന്നും മഞ്ജു പറയുന്നു. എന്നെയും ഉര്‍വശിയെയും ഒരുപോലെയാണ് കാണുന്നത് എപ്പോഴും തന്നോട് കല്‍പ്പന പറയാറുണ്ടെന്നും മഞ്ജുപിള്ള പറയുന്നു. അതേസമയം ഹോം ചിത്രത്തില്‍ ഇന്ദ്രന്‍സ് , ശ്രീനാഥ് ഭാസി , ശ്രീകാന്ത് മുരളി , ജോണി ആന്റണി , വിജയ് ബാബു, അനൂപ് മേനോന്‍, കെപിഎസി ലളിത, നസ്ലെന്‍ തുടങ്ങിയ താരനിര തന്നെ ഉണ്ടായിരുന്നു.