നടി ജോമോളുടെ വാക്കുകളിലുള്ള ആ വ്യക്തി ദിലീപോ ?

ചുരുക്കം ചില മലയാളചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ജോമോള്‍. എന്നാല്‍ ഈ നടിയെ മലയാളികള്‍ നെഞ്ചിലേറ്റാന്‍ ഈ സിനിമകള്‍ തന്നെ ധാരാളമായിരുന്നു. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജോമോള്‍.

ബാലതാരമായിട്ടാണ് ജോമോള്‍ മലയാള സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നത് ജോമോള്‍ ആയിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ എത്തി. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ മയില്‍പ്പീലിക്കാവ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിവാഹശേഷം അഭിനയത്തോട് ബൈ പറയുകയായിരുന്നു ഈ നടി. ഇപ്പോള്‍ തന്റെ സിനിമാമേഖലയിലെ സൗഹൃദത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സിനിമയില്‍ എനിക്ക് അത്ര സുഹൃത്തുക്കള്‍ ഒന്നുമില്ല. എല്ലാവരോടും ചെറിയ സൗഹൃദം മാത്രം. എന്നാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുമായി എനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു , ആളുടെ പേര് ഞാന്‍ പറയുന്നില്ല. നല്ല അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ഞങ്ങള്‍. എന്നാല്‍ എനിക്ക് ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് പോലും അന്വേഷിക്കാന്‍ ഉണ്ടായിരുന്നില്ല. അതിനുശേഷം ആ സുഹൃത്തിനെ കാണുമ്പോഴെല്ലാം ഒരു ചിരി മാത്രമേ ഉണ്ടാകാറുള്ളൂ.

അതേസമയം ജോമോള്‍ പറയുന്നത് നടന്‍ ദിലീപിനെ കുറിച്ചാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും അഭിനയിച്ച ചിത്രം ഹിറ്റായിരുന്നു. കൂടാതെ ദിലീപ് കാവ്യ വിവാഹത്തിന് ജോമോള്‍ എത്തിയിരുന്നു. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ ദിലീപാണോ ജോമോള്‍ പറഞ്ഞ ആ ആള് എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ സംശയം.