മഞ്ജു എന്നു പറഞ്ഞപ്പോള്‍ ദിലീപിന്റെ മുഖത്ത് എന്തൊരു സന്തോഷമാണ് , ഇത്രയും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് വേര്‍പിരിഞ്ഞത്; ആരാധകര്‍ ചോദിക്കുന്നു

മലയാളത്തില്‍ ഓര്‍ത്തിരിക്കാവുന്ന ഒത്തിരി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. അഭിനയത്തില്‍ തുടക്കം കുറിച്ചതു മുതല്‍ ഇന്നുവരെ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വ്യക്തിപരമായ കാരണത്താല്‍ കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനയത്തില്‍ നിന്നെല്ലാം താരം മാറി നിന്നിരുന്നു.

പിന്നീട് ഒരു ഇടവേള കഴിഞ്ഞ് നടന്‍ ദിലീപും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ്. നടി നവ്യ നായരെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി നവ്യ നായര്‍, ആദ്യ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആയിരുന്നു എത്തിയത്. നവ്യയുടെ ഒരു മോണോആക്ട് വീഡിയോ ദിലീപും മഞ്ജുവും കണ്ടതിന് പിന്നാലെയാണ് ഇതിലേക്ക് താരത്തെ ഉറപ്പിച്ചത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിക്കിടെയാണ് ഈ കാര്യം സംസാരിച്ചത്. ഇപ്പോള്‍ ദിലീപിന്റെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം ആദ്യം മഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍ ഉള്ള ദിലീപിന്റെ മുഖത്തെ സന്തോഷവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇത്രയും അടുത്ത സുഹൃത്തുക്കളായിരുന്ന ദിലീപ്-മഞ്ജു എങ്ങനെ വേര്‍പിരിഞ്ഞുവെന്നും ആരാധകര്‍ വീണ്ടും ചോദിക്കുന്നു. ദിലീപ് അന്ന് പറഞ്ഞത് ഇങ്ങനെ… എനിക്ക് തോന്നുന്നു കഥ ഇതുവരെ എന്ന പരിപാടിയില്‍ ഗസ്റ്റിനെക്കാള്‍ കൂടുതല്‍ തവണ വന്നിട്ടുള്ളത് ഞാന്‍ ആണെന്ന്. പിന്നെ ഇതില്‍ എത്തുന്ന നായികമാരില്‍ ഏറ്റവും കൂടുതലും എന്റെ നായികമാര്‍ ആയി അഭിനയിച്ചവരണ് . അതില്‍ എനിക്ക് അഭിമാനവും അഹങ്കാരവും ഉണ്ട്. നവ്യയെ കുറിച്ച് പറയുകയാണെങ്കില്‍, ഇഷ്ടം എന്ന സിനിമയിലാണ് എന്റെ ഒപ്പം ആദ്യമായി അഭിനയിക്കുന്നത് . നവ്യയെ സിനിമയിലേക്ക് തിരഞ്ഞെടുത്തത് ആദ്യം ചെയ്ത ഒരു മോണോ ആക്ട് വീഡിയോ കണ്ടിട്ടാണ്.


സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊക്കെ അത് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് എനിക്ക് അയച്ചു തരുന്നത്. സിബി സാര്‍ പറഞ്ഞത് പ്രകാരം ആ മോണോആക്ട് വീഡിയോ ഞാനും മഞ്ജുവും ഒരുമിച്ചിരുന്നാണ് കണ്ടത്. കണ്ട് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ നവ്യയില്‍ നല്ലൊരു നടി ഉറങ്ങികിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി .അപ്പോള്‍ തന്നെ മഞ്ജുവിനോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. സിബി സാറിനെ വിളിച്ച് അതെക്കുറിച്ച് പറയുകയും ചെയ്തു . ഭാവിയില്‍ വലിയൊരു കലാകാരി ആകാന്‍ ഉള്ള ആളാണ് ഇതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു . അതിന് ശേഷമാണ് നവ്യയെ ഇഷ്ടത്തിലേക്ക് തിരഞ്ഞെടുത്തത്. ദിലീപ് പറഞ്ഞ. ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ഇതിനിടെ മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനവും ചിലര്‍ എടുത്തിട്ടിരുന്നു. ദിലീപേട്ടന് മഞ്ജു എന്ന് പറഞ്ഞപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു ,ഇത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍ എങ്കില്‍ പിന്നീട് എന്തിനാണ് വേര്‍പിരിഞ്ഞതെന്നും ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നു.