സാരി ഉടുക്കുന്നവർ മാത്രമാണ് മാന്യ വനിതകൾ എന്ന് കരുതുന്ന അമ്മാവന്മാരും അമ്മായിമാരും ഇവരെ പരിചയപ്പെടുക, ഇനിയെങ്കിലും വസ്ത്രം നോക്കി ഒരാളുടെ വ്യക്തിത്വം അളക്കരുത്

വസ്ത്രം നോക്കി മാത്രം ഒരാളുടെ മാന്യത അളക്കുന്ന സ്വഭാവം നമുക്ക്. ചിലർക്ക് സാരി ഉടുക്കുന്ന സ്ത്രീകൾ മാത്രമായിരിക്കും മാന്യ വനിതകൾ. മറ്റെല്ലാവരും സ്വഭാവദൂഷ്യം ഉള്ളവർ ആയിരിക്കും. വേറെ ചില ആളുകൾക്ക് പർദ്ദ ധരിക്കുന്നവർ മാത്രമായിരിക്കും മാന്യ വനിതകൾ. അവരെ സംബന്ധിച്ച് ലോകത്തിലെ മറ്റെല്ലാ വേഷങ്ങളും മോശം സ്ത്രീകൾ മാത്രം ധരിക്കുന്നതാണ്. കാലം മാറിയത് അറിയാത്ത ഒരു കൂട്ടം ആളുകൾ ആണ് ഇതൊന്നു പറഞ്ഞു സ്വയം ഒഴിയാൻ വരട്ടെ.

ഇവർ തന്നെയാണ് അടുത്ത തലമുറയെ വളർത്തുന്നതും. നമ്മുടെ എല്ലാം സ്വഭാവരൂപീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ കുടുംബം ആണ്. ഇത്തരത്തിലുള്ള അമ്മാവന്മാരും അമ്മായിമാരും വളർത്തുന്ന അടുത്ത തലമുറയും ഇവരെപ്പോലെ വിഷ് ജന്മങ്ങൾ തന്നെയായിരിക്കും. അവരും അവർക്കു ചുറ്റുമുള്ള സ്ത്രീകളെ അവരുടെ വസ്ത്രധാരണത്തിനു അനുസരിച്ച് അവർക്കിഷ്ടമുള്ള വാക്കുകൾ ചാപ്പ കുത്താൻ തുടങ്ങും. ഇത്തരത്തിലുള്ള ആളുകൾ തീർച്ചയായും പരിചയപ്പെടേണ്ട രണ്ട് ആളുകളെ ആണ് ഇവിടെ നൽകിയിട്ടുള്ളത്.

സ്വാതി റെഡ്ഡി എന്ന വനിതയാണ് വലതുവശത്ത് ഉള്ളത്. സ്വന്തം ഭർത്താവിനെ കൊ.ന്നവരാണ് ഇവർ. എന്നിട്ട് കാമുകനെ ഭർത്താവായി അഭിനയിപ്പിച്ചു. യെവടു എന്ന തെലുങ്ക് സിനിമയിൽ നിന്നും ആണ് ഇവർക്ക് ഇതിനുള്ള പ്രചോദനം ലഭിച്ചത്. ഭയ്യാ എന്ന പേരിൽ മലയാളത്തിൽ ഈ ചിത്രം മൊഴിമാറ്റി എത്തിയിട്ടുണ്ട്. അല്ലു അർജുൻ, രാംചരൻ തേജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിരാമി എന്ന സ്ത്രീയാണ് വലതുവശത്ത് ഉള്ളത്. സ്വന്തം മക്കളെ കൊ.ന്ന മാന്യ വനിതയാണ് അവർ. ഇതിനുപുറമേ ഭർത്താവിനെയും കൊ.ല്ലുവാൻ ശ്രമിച്ചു. ഇതെല്ലാം എന്തിനു വേണ്ടി ആയിരുന്നു എന്ന് അറിയുമോ? കാമുകനൊപ്പം ജീവിക്കാൻ.

പറഞ്ഞുവന്നത് ഇവർ രണ്ടുപേരും ധരിച്ചിരിക്കുന്നത് സാരിയാണ്. നെറ്റിയിൽ കുറിയും സിന്ദൂരവും എല്ലാമുണ്ട്. അതായത് ഒരു പക്കാ “കുലസ്ത്രീ” എന്ന് വേണമെങ്കിൽ പറയാം. ഇതാണോ നമ്മുടെ നാട്ടിലെ അമ്മാവന്മാരും അമ്മായിമാരും പറയുന്ന മാന്യത? ഇങ്ങനെ വേണം ഓരോ സ്ത്രീയും പെരുമാറേണ്ടത് എന്നാണോ അവർ പറയുന്നത്? ഇനിയെങ്കിലും ഒരു വ്യക്തിയെ അവരുടെ വസ്ത്രധാരണം അനുസരിച്ച് വിലയിരുത്തരുത്. മറ്റൊരാളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ഇനിയെങ്കിലും ബഹുമാനിക്കാൻ പഠിക്കുക.