മലയാളികളുടെ ഇഷ്ട താരമാണ് ശരണ്യ മോഹൻ.താരത്തിന് രണ്ട് മക്കളാണ്. എന്നാൽ മൂന്നാമതും ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. എല്ലാവരും ആശംസകൾ അറിയിച്ച് എത്തിയപ്പോഴാണ് മനസിലായത് അതൊരു തെറ്റായ വിവരമായിരുന്നു എന്ന്. ഏതോ സോഷ്യൽ മീഡിയയിലെ പേജിൽ ഒരു ചിത്രം പബ്ലിഷ് ചെയ്തതായിരുന്നു. അതിനു പിന്നിലെ സത്യം ശരണ്യ മോഹൻ ഒറിജിനൽസ് എന്ന ചാനലിലൂടെ വെളിപ്പെടുത്തുന്നു.മറ്റൊന്ന്,”കഴിഞ്ഞ അമ്മയുടെ മീറ്റിങ്ങിൽ പോയപ്പോൾ കാറ്റ് വീശിയയുടൻ ചുരിദാറിന്റെ ഷാൾ പറന്നു പോയി. രണ്ടാമത്തെ പ്രസവത്തിനു ശേഷമായിരുന്നു. സ്വാഭാവികമായും ചെറിയ വയർ ഉണ്ടാവും. അത് കണ്ട് ആളുകൾ തെറ്റിദ്ധരിച്ചു.” ഈ ചിത്രങ്ങൾ അരവിന്ദിന്റെ സുഹൃത്തുക്കൾ പോലും കണ്ടിട്ട് വിളിച്ചു ചോദിച്ചിരുന്നെന്ന് അരവിന്ദ് തന്നെ പറഞ്ഞു.
പൊതുവേ അമ്മ മീറ്റിംഗിൽ കുറേ കാലങ്ങൾ ശരണ്യ അത്രയും ആക്ടീവായിരുന്നില്ല. എന്നാൽ ഇപ്പോൾ സമീപകാലങ്ങളായി മീറ്റിങ്ങുകളിലും മറ്റു കാര്യങ്ങളിലും ശരണ്യ മോഹൻ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ഇടവേള മനപ്പൂർവ്വം എടുത്തിട്ടില്ലെന്ന് ശരണ്യ മോഹൻ പറഞ്ഞു. “2015ലായിരുന്നു വിവാഹം. ആദ്യ രണ്ട് ഡെലിവറിക്കു ശേഷം കോവിഡ് കാലവും വന്നു. അങ്ങനെയാണ് സിനിമയിൽ നിന്ന് വലിയ ഇടവേള ഉണ്ടായതായി തോന്നുന്നത്.”
എന്നാൽ ഇടക്കിടെ അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാറുണ്ടെന്നും താരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടെന്നും ശരണ്യ മോഹൻ പറഞ്ഞു. വിവാദങ്ങളിൽ അധികം ശരണ്യയുടെ പേര് ഉയർന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ബോഡി ഷെയ്മിംഗ് ഒരുപാട് നേരിട്ടിട്ടുണ്ട്. കാരണം ശരണ്യ അമിത വണ്ണമില്ലാത്ത നായികയായിരുന്നു. എന്നാൽ പ്രസവത്തിനു ശേഷം സ്ത്രീകളിൽ ഉണ്ടാവുന്ന സ്വാഭാവിക മാറ്റങ്ങൾ തന്നെയായിരുന്നു ശരണ്യക്കും ഉണ്ടായിരുന്നത്.ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ പൂർവ്വാധികം ശക്തിയോടെ ആരോഗ്യമുള്ള ശരീരം ശരണ്യ വീണ്ടെടുത്തു കൊണ്ടായിരുന്നു ആ കമന്റിന് മറുപടി നൽകിയത്. അത്തരത്തിൽ ട്രാൻസ്ഫൊമേഷനെ കുറിച്ചും ഡാൻസിനെ കുറിച്ചും ശരണ്യ പറയുന്നതിങ്ങനെ. “രണ്ട് പ്രസവം കഴിയുമ്പോഴേക്കും ശരീരം വല്ലാതെ മാറും. എന്റെ ഓർമയിൽ ഞാൻ വണ്ണം വെച്ചിട്ടില്ല. അതിനാൽ എന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു പോവുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. വീട്ടിലുള്ളവർ നമുക്ക് വേണ്ടിയും സമയം മാറ്റി വെക്കണം.