സാന്ത്വാനം പരമ്പര അവസാനിപ്പിക്കുന്നു, അപ്രതീക്ഷിത തീരുമാനത്തിൽ നടുങ്ങി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ വൈകിട്ട് 7 മണിക്ക് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ചിപ്പി ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ ജനപ്രിയമായ പാണ്ഡ്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. മലയാളികൾക്ക് സുപരിചിതയായ സുചിത്ര ആണ് തമിഴ് പതിപ്പിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ പരമ്പരയുടെ ആരാധകരെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് നിർമാതാക്കളുടെ ഭാഗത്തുനിന്നും പുറത്തുവന്നിരിക്കുന്നത്. സാന്ത്വനം പരമ്പര അവസാനിപ്പിക്കാൻ പോകുകയാണ് വേറെ ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നത് എന്നും എല്ലാവരും സഹകരിക്കണമെന്നും നിർമ്മാതാക്കൾ അഭ്യർത്ഥിക്കുന്നു. എല്ലാവരും വീടിനുള്ളിൽ തന്നെ ഇരിക്കണമെന്നും ആവശ്യങ്ങൾക്ക് വേണ്ടി അല്ലാതെ മറ്റൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

എന്നാൽ പരമ്പര ഉടനെ തന്നെ തിരിച്ചു വരുമെന്നും നിർമാതാക്കൾ അറിയിച്ചു. ലോക്ക് ഡൗൺ കാരണമാണ് പരമ്പര താൽക്കാലികമായി അവസാനിപ്പിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ കാലയളവിനുശേഷം ഷൂട്ടിങ് വീണ്ടും ആരംഭിക്കും എന്നും ഉടനെതന്നെ പരമ്പര തിരിച്ചുവരുമെന്നും അറിയിച്ചു. ഈ വാർത്ത കൂടി കേട്ടതോടെ പ്രേക്ഷകർ സന്തോഷത്തിലായി.എന്നാൽ പ്രേക്ഷകരെ കൂടുതൽ വിഷമിപ്പിച്ചത് മറ്റൊരു കാര്യം ആയിരുന്നു.

പരമ്പരയിലെ ജനപ്രിയ കഥാപാത്രങ്ങളായിരുന്നു അഞ്ജലിയും ശിവനും. തുടക്കം മുതൽ തന്നെ വഴക്കിടുന്ന കഥാപാത്രങ്ങളായിരുന്നു ഇവർ. പിന്നീട് ഇവർ വിവാഹിതരാവുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ഇവർ പതിയെ ഇവരുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ആ സമയത്താണ് പരമ്പര അവസാനിപ്പിക്കുവാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഇതു വല്ലാത്ത ചതിയായിപ്പോയി എന്നാണ് അഞ്ജലി വൻ ആരാധകർ ഒരുപോലെ അഭിപ്രായപ്പെടുന്നത്.