ഇനി ഇവരെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല; ഒരൊറ്റ അപകടം കൊണ്ട് സഫലമായ ശിവാജ്ഞലി പ്രണയം

സ്‌ക്രീനില്‍ വന്ന് ചുരുങ്ങിയ ദിവസം കൊണ്ട് കേരളക്കര ഏറ്റെടുത്ത പരമ്പരയാണ് സ്വാന്തനം. ത്രില്ലടിപ്പിക്കുന്ന എപ്പിസോഡ് ത്രില്ലടിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സീരിയലിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. അഞ്ജലിയുടെയും ശിവന്റെയും റൊമാന്റിക് എപ്പിസോഡാണ് ഇപ്പോള്‍ പരമ്പരയില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

അതേസമയം ഇതിലെ മറ്റു പ്രണയജോഡികളാണ് അപ്പുവും ഹരിയും. പ്രണയിച്ച് വിവാഹം കഴിച്ച ഇവരില്‍ ഇപ്പോള്‍ ചെറിയ പൊരുത്തക്കേടുകള്‍ വന്ന് തുടങ്ങി. എന്നാല്‍ അഞ്ജലിയും ശിവനും തമ്മില്‍ ആദ്യം നല്ല അടിയാണെങ്കിലും ഇപ്പോള്‍ ഇവര്‍ സ്‌നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. പരസ്പരം മനസിലാക്കി അനുസരിച്ച് ജീവിക്കാന്‍ ഇവര്‍ പഠിച്ചു കഴിഞ്ഞു.

ഇപ്പോള്‍ സ്വാന്തനത്തിന്റെ പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്. അഞ്ജലിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുഴക്കട്ട വീട്ടില്‍ നിന്നും കൊണ്ടു വരുന്നതും ശിവന്‍ ഇത് വാങ്ങി കഴിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ വിവാഹത്തിന് പോവും വഴി അഞ്ജലിക്കും ശിവനും ചെറിയ അപകടം പറ്റിയിരുന്നു. അപ്പുവിന്റെ വീട്ടുക്കാര്‍ കുരുക്കിയ കെണിയില്‍ ഇത്തവണ ഇവര്‍ ആയിരുന്നു വീണത്.

എന്നാല്‍ ഈ അപകടത്തിന് പിന്നാലെയാണ് അഞ്ജലിയും ശിവനും പരസ്പരം മനസിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത്. ഇപ്പോള്‍ അഞ്ജലിയുടെ ഇഷ്ടം തന്നെയാണ് ശിവന്റെയും ഇഷ്ടം. അലമാര തുറക്കുന്നതിനിടെ അഞ്ജലിയുടെ കൈയ്യ് ഒന്ന് ചെറുതായി തട്ടിയിരുന്നു. ഇതിന് പിന്നാലെ കൈയ്യില്‍ നിന്നും രക്തവും വന്നു, ഈ സംഭവങ്ങള്‍ക്കിടെയും ശിവന്റെ ടെന്‍ഷനും ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ കാണാം.

ഇവരുടെ ഒന്നിക്കലിനായി കാത്തിരിക്കുന്ന സ്വാന്തനം വീട്ടിലെ അംഗങ്ങള്‍ക്കും ഇത് സന്തോഷം പകര്‍ന്നിരിക്കുകയാണ്. ഇവര്‍ പരസ്പരം സ്‌നേഹിച്ച് തുടങ്ങിയത് ശ്രീദേവിയും ബാലേട്ടനുമെല്ലാം അറിഞ്ഞ് തുടങ്ങി. ഇപ്പോള്‍ അപകടം പറ്റിയത് ഒരുകണക്കിന് നന്നായി എന്നതാണ് പലരുടെയും മനസില്‍. ശ്രീദേവി ഈ കാര്യം ബാലന്റെ അടുത്ത് പറയുകയും ചെയ്തു. അവര്‍ അടുക്കാന്‍ ഈ അപകടം കാരണമായി എന്നത്. പ്രെമോ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകരും പ്രതീക്ഷയിലാണ്. അടുത്ത് എപ്പിയോഡിനായുള്ള കാത്തിരിപ്പിലാണ് അവര്‍.