മലയാളികള്‍ക്ക് സുപരിചിതനായ താരങ്ങളില്‍ ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. സിനിമ താരമെന്ന നിലയില്‍ സന്തോഷിനെ അംഗീകരിക്കുന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടെങ്കിലും താരത്തിന്റെ നന്മ പ്രവര്‍ത്തിയുടെ ആരാധകരാണ് മലയാളികള്‍.
കഷ്ടപ്പെടുന്നവര്‍ക്ക് സഹായവുമായി സന്തോഷ് പലപ്പോഴും എത്താറുണ്ട്. തന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ താരം സഹായം എത്തിക്കാറുണ്ട്.ഇപ്പോഴിതാ കള്ള നോട്ട് നല്കി യുവാവ് പറ്റിച്ച 93കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
‘ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വില്പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ട്…അവരെ കള്ള നോട്ട് നല്കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്..
കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു..’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
താന്‍ കബളിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് പണ്ഡിറ്റിനോട് ദേവയാനിയമ്മ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ എത്തിയതോടെ സന്തോഷ് പണ്ഡിറ്റിന്റെ നന്മയ്ക്ക് കൈയ്യടിക്കുകയാണ് മലയാളികള്‍.
അതേസമയം ദേവയാനി അമ്മ പറ്റിക്കപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. സുമനസുകളുടെ സ്നേഹം സഹായമായി എത്തിയതോടെ വീണ്ടും ദേവയാനിയമ്മ ലോട്ടറി കച്ചവടം ആരംഭിച്ചിട്ടുണ്ട്.