പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാൻ പോണില്ല: തൈക്കൂടം ബ്രിഡ്ജിനെ വിമർശിച്ച് ശങ്കു ടി ദാസ്, നിങ്ങൾ മലയാളി തന്നെയാണോയെന്ന് കമെന്റുകൾ

പ്രേക്ഷക നിരൂപണ പ്രശംസ ഒരുപോലെ നേടിയ ചിത്രമായിരുന്നു കാന്താരാ. പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ വൻ കുതിപ്പ് നടത്തിയിരുന്നു.

400 കോടിയോളം രൂപയായിരുന്നു ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് കളക്ഷൻ. ചിത്രം ശ്രദ്ധ നേടിയെങ്കിലും ചിത്രത്തിന് എതിരെ വിവാദവും ഉടലെടുത്തിരുന്നു.

കാന്തരയിലെ വരാഹ വ്യൂഹം എന്ന ഗാനം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് ബാൻഡ് രംഗത്ത് വന്നതോടെയാണ് സിനിമ വിവാദങ്ങളിൽ അകപ്പെടുന്നത്.

പിന്നാലെ ഗാനം പ്രദർശിപ്പിക്കുന്നത് കോടതി വിലക്കിയിരുന്നു. ഇതിനിടയിൽ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. എന്നാൽ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്.

ഇപ്പോള്‍ ബാന്‍ഡിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശങ്കു.ടി.ദാസ്.പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും തൈക്കുടം ബ്രിഡ്ജിനോട് സംഗീത ലോകം ക്ഷമിക്കില്ല എന്നാണ് ശങ്കു പറഞ്ഞത്.

‘സാധാരണ നാട്ടിലൊക്കെ പാട്ടുകാരെ തിരിച്ചറിയുന്നത് അവര്‍ ചെയ്ത നല്ല പാട്ടുകള്‍ കൊണ്ടാണ്. ഇവിടെ പക്ഷെ ചില പാട്ടുകാരെ നാലാള്‍ തിരിച്ചറിയുന്നത് അവര്‍ വലിച്ചു നീട്ടി വികൃതമാക്കുകയും കേസ് കൊടുത്ത് ഇല്ലാതാക്കുകയും ചെയ്ത നല്ല പാട്ടുകള്‍ കൊണ്ടാണ്.

പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാന്‍ പോണില്ല’ -എന്നാണ് ശങ്കു.ടി.ദാസ് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ശങ്കു ദാസിന്റെ വാക്കുകൾക്ക് നേരെ വിമർശനവും ഉയരുണ്ട്.ക്രെഡിറ്റ്‌ പോലും വയ്ക്കാതെ കോപ്പി അടിച്ച പാട്ടിനെ ന്യായികരിക്കാൻ നിങ്ങൾക്ക്നാ ണമില്ലേ എന്നാണ് ശങ്കു ദാസിന് നേരെ ഉയരുന്ന വിമർശനം.

ശങ്കുട്ടി ദാസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ :

സാധാരണ നാട്ടിലൊക്കെ പാട്ടുകാരെ തിരിച്ചറിയുന്നത് അവർ ചെയ്ത നല്ല പാട്ടുകൾ കൊണ്ടാണ്.

ഇവിടെ പക്ഷെ ചില പാട്ടുകാരെ നാലാൾ തിരിച്ചറിയുന്നത് അവർ വലിച്ചു നീട്ടി വികൃതമാക്കുകയും കേസ് കൊടുത്ത് ഇല്ലാതാക്കുകയും ചെയ്ത നല്ല പാട്ടുകൾ കൊണ്ടാണ്.

പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും ഇവരോടൊന്നും സംഗീത ലോകം ഒരു കാലത്തും ക്ഷമിക്കാൻ പോണില്ല.