വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി സഞ്ജു സാംസണ്‍, ആരാധകരുടെ മറുപടി കണ്ടുനോക്കു

ലയാളികളുടെ പ്രിയപ്പെട്ട കളിക്കാരനാണ് സഞ്ജു സാംസണ്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.കാല്‍പന്തു കളിയില്‍ ശ്രദ്ധയാര്‍ന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയര്‍ന്ന ഒരു യുവപ്രതിഭ എന്നാ നിലയില്‍ സഞ്ജു ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടത്.

പിതാവ് ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നതിനാല്‍ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് തന്നെ പഠിച്ചു.ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂര്‍ണ പിന്തുണ നല്കിയതും അച്ഛന്‍ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയര്‍ തലങ്ങളില്‍ സഞ്ജു തന്റെ മികവു കാട്ടി.അങ്ങനെ സഞ്ജുവിനെ കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു.

Cricketer Sanju Samson gets married to classmate Charulatha in a private ceremony

പിന്നീട് കൂച്ച് ബീഹാര്‍ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012-ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു.
208 ഡിസംബര്‍ 22നാണ് സഞ്ഞു സഹപാഠി കൂടിയായ ചാരുലതയെ വിവാഹം കഴിച്ചത്.

മാര്‍ ഇവാനിയസ് കോളജില്‍ മൊട്ടിട്ട പ്രണയമാണ് പിന്നീട് പ്രണയ സാക്ഷാത്കാരത്തിലേക്ക് എത്തിയത്. ഒരു ഹായി എന്ന സന്ദേശത്തിലൂടെ തുടങ്ങിയതായിരുന്നു ഞങ്ങളുടെ പ്രണയം എന്ന് സഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

തിരുവനന്തപുരത്ത് നടന്ന് സ്വകാര്യ വിവാഹ പാര്‍ട്ടിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തിരുന്നു. ഈ പരിപാടിയിലേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍ കുറിപ്പുമായി എത്തുകയാണ് താരം.

എടുത്ത ഏറ്റവും മികച്ച തീരുമാനം ഇന്ന് ഞങ്ങള്‍ ആഘോഷിക്കുന്നു ! വിവാഹ വാര്‍ഷിക ആശംസകള്‍ പ്രിയപ്പെട്ടവളെ എന്നാണ് സഞ്ജു കുറിക്കുന്നത്. നിരവധി ആരാധകരാണ് സഞ്ജുവിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

 

 

 

 

View this post on Instagram

 

A post shared by Sanju Samson (@imsanjusamson)