മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയോട് മലയാളത്തില്‍ സംസാരിച്ച് സഞ്ജു സാംസണ്. ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ടി20 മത്സരത്തിന് ശേഷമുള്ള ടി.വി ചര്‍ച്ചയിലാണ് സഞ്ജു മലയാളത്തില്‍ സംസാരിച്ചത്. മലയാളത്തിലുള്ള അജയ് ജഡേജയുടെ ചോദ്യത്തിനായിരുന്നു സഞ്ജുവിന്റെ മലയാളത്തിലുള്ള മറുപടി.
‘സഞ്ജു ഇത് കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനം ഗംഭീരമായിരുന്നു. അതീവ സന്തോഷവാനാണ് ഞാന്‍, എന്നാല്‍ താങ്കള്‍ സെഞ്ചറി നേടാതെ പോയതില്‍ വിഷമമുണ്ട്’ എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. മലയാളത്തില്‍ തന്നെ സഞ്ജുവിന്റെ മറുപടിയുമെത്തി. ‘അജയ് ഭായ്, നമസ്കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണമൊക്കെ കഴിച്ചോ? സഞ്ജു, ജഡേജയോടു ചോദിച്ചു. ‘ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?’ എന്ന് ജഡേജയും സഞ്ജുവിനോട് ചോദിക്കുന്നുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കഴിഞ്ഞ ദിവസം ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ടി20 കാണാന്‍ നിരവധി മലയാളികളെത്തിയിരുന്നു. ഇതില്‍ തന്നെ സഞ്ജു സാംസണ് പിന്തുണയുമായാണ് അധിക പേരും എത്തിയത്. സഞ്ജു നേടുന്ന ഓരോ റണ്‍സും അവര്‍ ആഘോഷിച്ചിരുന്നു.
https://www.youtube.com/watch?v=cath9AUTHrI