ആരും പറയാതെ തന്നെ വയറ്റിൽ ഉള്ളത് ഒരു പെൺകുട്ടി ആണെന്ന് എനിക്ക് മനസ്സിലായി, എങ്ങനെയാണെന്ന് അറിയുമോ? – അനുഭവം പങ്കുവെച്ച് സാന്ദ്രാ തോമസ്

സാന്ദ്ര തോമസിനെ മലയാളികൾക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. നടിയായും നിർമ്മാതാവായും പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് താരം. നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര മലയാളത്തിൽ അരങ്ങേറുന്നത്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനൊപ്പം ചേർന്നാണ് സാന്ദ്ര നിർമ്മാണം തുടങ്ങിയത്. ഫ്രൈഡേ ഫിലിം ഹൗസ് എന്നായിരുന്നു ഇവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ പങ്കാളി. ഇരുവരും 2016 ലാണ് വിവാഹിതരായത്.

ഇരട്ടക്കുട്ടികളാണ് സാന്ദ്ര വിൽസൺ ദമ്പതിമാർക്ക്. തങ്കം, കൊലുസ് ഇങ്ങനെയാണ് പെൺമക്കളുടെ പേര്. സാന്ദ്രയും മക്കളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. മക്കളുടെ വിശേഷങ്ങൾ സ്ഥിരമായി താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ സാന്ദ്ര ഇവരെക്കുറിച്ച് പങ്കുവെച്ച ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

പെൺകുട്ടി വേണം എന്നത് എക്കാലത്തെയും ഒരു ആഗ്രഹമായിരുന്നു എന്ന് സാന്ദ്ര പറയുകയുണ്ടായി. ഡോക്ടറോട് ഞാൻ പറഞ്ഞിരുന്നു പെൺകുഞ്ഞിനെ ആണെനിക്കിഷ്ടം എന്ന്. ഗർഭസ്ഥ ശിശു നിർണയം ഇവിടെ നിയമം മൂലം നിരോധിച്ചതിനാൽ സ്കാനിങ്ങിലൂടെ അറിയാൻ കഴിയുമായിരുന്നില്ല. അഞ്ചു മാസം കഴിഞ്ഞതിനു ശേഷമുള്ള സ്കാനിങ്ങിന് ഇടയിൽ ഞാൻ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. ഇതിനിടയിൽ ഡോക്ടർ അറിയാതെ ഒന്നു ചിരിച്ചു പോയി. അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു വയറ്റിലുള്ള ഒരാൾ പെണ്ണ് ആയിരിക്കുമെന്ന് – സാന്ദ്ര പറഞ്ഞു.