സാന്ദ്ര തോമസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു നിർമാതാവ് എന്ന നിലയിലും നടിയെന്ന നിലയിലും എല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് സാന്ദ്ര. നെറ്റിപ്പട്ടം എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര അഭിനയത്തിലേക്ക് കടക്കുന്നത് . ആമേൻ, സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
താരം നിർമ്മാണം തുടങ്ങുന്നത് നടനും സംവിധായകനുമായ വിജയ് ബാബുവിന് ഒപ്പമായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ പങ്കാളി. ഇരുവരും 2016 ലാണ് വിവാഹിതരായത്.
സാന്ദ്ര സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം ആക്ടീവ് ആണ്. ആരാധകരുമായി തൻറെയും മക്കളുടെയും എല്ലാം വിശേഷങ്ങൾ പങ്കുവയ്ക്കാൻ സാന്ദ്ര ശ്രദ്ധിക്കാറുണ്ട്.
മക്കൾ ഉണ്ടായതിൽ പിന്നെ കൂടുതലായും മക്കളുടെ വിശേഷങ്ങൾ ആണ് താരം പങ്കു വയ്ക്കാറ്. ഇപ്പോഴിതാ മറ്റൊരു കാര്യമാണ് താരം പറയുന്നത്. ചില ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. അതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.
പൈസ ലഭിക്കുവാൻ വേണ്ടി മാത്രമാണ് താൻ നിർമ്മിച്ച ചിത്രങ്ങളിൽ അഭിനയിച്ചത് എന്ന് സാന്ദ്ര പറയുന്നു. ആട്, സക്കറിയയുടെ ഗർഭിണികൾ, പെരുച്ചാഴി എന്ന ചിത്രങ്ങളിലഭിനയിച്ചതിനെക്കുറിച്ചാണ് താരം പറയുന്നത്. ആർട്ടിസ്റ്റുകളുടെ കാലു പിടിച്ചാൽ പ്രമോഷനു വരാറില്ല എന്ന് താരം പറയുന്നു. താൻ സിനിമയിൽ അഭിനയിക്കാൻ കാരണമുണ്ട്. ആദ്യത്തെ ഒന്ന് രണ്ട് പടങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ പ്രമോഷന് വേണ്ടി ആർട്ടിസ്റ്റുകളെ വിളിച്ചു.
എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല. ഒന്നു വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാലു പിടിക്കേണ്ട അവസ്ഥയാണ്. അപ്പോൾ തന്നെ നാല് പേര് അറിയും എങ്കിൽ ഇങ്ങനെ ചോദിച്ചു മടുക്കെണ്ടല്ലോ. ഈ ചെറിയ സ്ഥലങ്ങളിലൊക്കെ തനിക്ക് പോകാമല്ലോ. അങ്ങനെയൊരു സ്പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസർ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്ന താരം പറയുന്നു.