മലയാളത്തിൽ ഒരു പിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച നിർമാതാവ് സാന്ദ്ര. സാന്ദ്രയ്ക്ക് പിന്തുണയറിയിച്ച് ഡബ്ല്യുസിസി ഉൾപ്പെടെ രം ഗത്ത് വന്നിട്ടുണ്ട്.നിർമാണത്തിന് പുറമെ ചില സിനിമകളിൽ സാന്ദ്ര അഭിനയിച്ചിട്ടുമുണ്ട്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട്, പെരുച്ചാഴി തുടങ്ങിയ സിനിമകളിലാണ് സാന്ദ്ര അഭിനയിച്ചത്. ആമേൻ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും സാന്ദ്രയും വിജയ് ബാബുവുമാണ് പ്രൊഡ്യൂസ് ചെയ്തത്.സക്കറിയയുടെ ഗർഭിണികളിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് സാന്ദ്ര തോമസ്. ചിത്രത്തിലെ ഒരു രം ഗം അഭിനയിക്കാൻ തനിക്കേറെ സമയം വേണ്ടി വന്നെന്ന് സാന്ദ്ര പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെ അഭിനയിക്കാൻ എനിക്ക് പാടാണ്. സക്കറിയയുടെ ഗർഭിണികളിൽ വിഷം കൊടുക്കുന്ന സീനുണ്ട്. വിഷം കൊടുത്തിട്ട് ഉമ്മ വെക്കണം. രാത്രി 9 മണിക്ക് ഷൂട്ട് തുടങ്ങി. പത്തരയാെക്കെ ആകുമ്പോൾ തീരും എന്ന് പ്രതീക്ഷിച്ചു.
എന്നാൽ തീർന്നത് രാവിലെ നാലരയ്ക്കാണ്. സ്വന്തം പടമാണെന്നെങ്കിലും ഓർത്ത് ഒന്ന് ഉമ്മ കൊടുക്കെന്ന് സംവിധായകൻ അനീഷ് അൻവർ പറഞ്ഞെന്നും സാന്ദ്ര തോമസ് ചിരിയോടെ ഓർത്തു. വിഷം കൊടുക്കും, പക്ഷെ ഉമ്മ കൊടുക്കാൻ നോക്കി തിരിച്ച് വരും. അവസാനം രണ്ടും കൽപ്പിച്ച് ഉമ്മ കൊടുക്കുകയായിരുന്നെന്നും സാന്ദ്ര തോമസ് പറഞ്ഞു. ആട് എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സാന്ദ്രയുള്ളത്. സംഘടനുമായി പ്രശ്നമുണ്ടെങ്കിലും ബദൽ സംഘടനയുണ്ടാക്കുന്നത് ഇതിന് പരിഹാരമല്ലെന്ന് കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നേതൃനിരയിലുള്ളവർ ലൈം ഗിക ചുവയോടെ സംസാരിച്ചു എന്ന് സാന്ദ്ര പരാതിപ്പെട്ടിരുന്നു.