യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഈ ആക്രമണം ഭീകരാക്രമണമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.
കളമശ്ശേരിയില്‍ ആക്രമിക്കപ്പെട്ട യഹോവ സാക്ഷികളും ജൂതരും ഒരേ ദൈവീക വിശ്വാസത്തെ പിന്തുടരുന്നവര് ആണെന്നും, ഈ ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ കേരള സര്‍ക്കാരും അതോടൊപ്പം ഹമാസ് ഭീകരതയെ ഉളുപ്പില്ലാതെ ന്യായീകരിച്ച സിപിഎം, കോണ്‍ഗ്രസ് നേതാക്കളും ആണെന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ താനാണെന്ന് വ്യക്തമാക്കി മുന്‍ യഹോവ സാക്ഷിയായ മാര്ട്ടിന് ഡോമിനിക് രംഗത്ത് വന്നിരുന്നു.ഇതോടെ സന്ദീപ് വാര്യര്‍ പോസ്റ്റ് മുക്കി ഓടുകയായിരുന്നു. പിന്നാലെ സന്ദീപ് വാര്യരെ വിമര്‍ശിച്ച് നിരവധി പേരായിരുന്നു എത്തിയത്.
കേരളത്തെ കലാപഭൂമിയാക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് സന്ദീപ് വാര്യര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന വിമര്‍ശനം. സന്ദീപ് വാര്യരെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും എത്തിയിരുന്നു.