spot_img

പുതുക്കിയ കേന്ദ്ര നിയമം തങ്ങൾക്ക് മാത്രം ബാധകമല്ലെന്ന് പറയാൻ കേരളം ഒരു സ്വതന്ത്ര രാജ്യവുമല്ല: റോബിൻ ബസിനെ പിന്തുണച്ച് സന്ദീപ് വാര്യർ

വിവാദ ബസ് റോബിനെ പിന്തുണച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ.റോബിൻ ബസ് സർവീസ് നടത്തുന്നത് പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചാണ്.

പുതുക്കിയ കേന്ദ്ര നിയമം തങ്ങൾക്ക് മാത്രം ബാധകമല്ലെന്ന് പറയാൻ കേരളം ഒരു സ്വതന്ത്ര രാജ്യവുമല്ല എന്നാണ് സന്ദീപ് വാര്യർ പറയുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു റോബിനെ പിന്തുണച്ച് സന്ദീപ് വാര്യർ എത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം –

റോബിൻ ബസ്സിനെതിരെ ഇന്നും സർക്കാർ പ്രതികാര നടപടി തുടരുകയാണ്. റോബിൻ ബസ് സർവീസ് നടത്തുന്നത് പുതുക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചാണ്. സ്റ്റാൻഡിൽ കയറാനും ആളെ ഇറക്കാനും കയറ്റാനും ബോർഡ് വച്ച് ഓടാനും എല്ലാം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് പുതുക്കിയ കേന്ദ്ര നിയമ പ്രകാരം സാധിക്കും.

കളർ കോഡും ബാധകമല്ല. പുതുക്കിയ കേന്ദ്ര നിയമം തങ്ങൾക്ക് മാത്രം ബാധകമല്ലെന്ന് പറയാൻ കേരളം ഒരു സ്വതന്ത്ര രാജ്യവുമല്ല. കോടതിക്ക് മുമ്പാകെ കേസ് വരുമ്പോൾ സംസ്ഥാന സർക്കാരിന്റെ ചീട്ട് കീറും എന്ന് വ്യക്തമായി അറിയുന്നത് കൊണ്ടാണ് റോബിൻ ബസ് ഉടമ ഇതരത്തിലൊരു ധീരത കാണിക്കുന്നത്.

പുതിയ കേന്ദ്ര നിയമം വാസ്തവത്തിൽ വലിയ അവസരമാണ് ഈ മേഖലയിൽ യുവാക്കൾക്ക് നൽകുന്നത്. നൂറു കണക്കിന് ചെറുപ്പക്കാർക്ക് ആൾ ഇന്ത്യ പെർമിറ്റ് എടുത്ത് സധൈര്യം ബസ് സർവീസുകൾ ആരംഭിക്കാം. മറ്റൊന്ന് ശബരിമലയിലേക്കുള്ള കെ എസ് ആർ ടി സി കൊള്ളയും അവസാനിപ്പിക്കാൻ കഴിയുമെന്നതാണ്.

More from the blog

ആ ഓഡിയോ എന്റെ കൈയ്യിലുണ്ട്. അതിരുവിട്ടാൽ ഞാൻ എല്ലാ പരസ്യപ്പെടുത്തും. കൊല്ലാൻ വേണ്ടി അയാൾ പിന്നാലെയുണ്ട്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് സുപരിചിതയാണ് ദീപ്തി സീതത്തോട്.അതെ സമയം സ്വകാര്യ ജീവിതത്തിൽ താൻ ഒരുപാട് കഷ്ടതകൾ നേരിടുന്ന ആളാണെന്ന് അടുത്തിടയ്ക്കാണ് താരം പറഞ്ഞത്. താനും ഭർത്താവും വേർപിരിയാൻ പോകുന്നു എന്ന കാര്യം...

കഴിഞ്ഞ 17 വര്‍ഷമായി മുടങ്ങാത്ത കാഴ്ച; ഇത്തവണയും തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് കൂടാന്‍ എത്തി പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും-മലയാളത്തിന്റെ നന്മയുള്ള കാഴ്ച

മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ...

ഇരു കൈകളുമില്ല, കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍, ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍, ഏഷ്യയിലാദ്യമായി ലൈസന്‍സ് നേടുന്നതും ജിലുമോള്‍

ഇരു കൈകളുമില്ലാതെ കാലുകള്‍ കൊണ്ടുമാത്രം വാഹനമോടിച്ച് ലൈസന്‍സ് നേടിയ ഇടുക്കി സ്വദേശിനിയായ ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ ചിത്രങ്ങള്‍ മന്ത്രി എംബി രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇരു കൈകളുമില്ലാതെ കാലുകള്‍...

പരക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത് : വിജയകാന്തിന്റെ ആരോഗ്യ നിലയുടെ പുതിയ റിപ്പോർട്ട്‌ ഇങ്ങനെ, ആശുപത്രിയിൽ നിന്നുള്ള ചിത്രം

നടനും രാഷ്ട്രീയ നേതാവുമായ വിജയ് കാന്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടൻ ജീവൻ നിലനിർത്തുന്നത് എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ വാർത്തകൾ വ്യാജമാണ്...