ചേച്ചിയുടെ മകളാണെങ്കിലും തന്റെ മൂത്ത മകളെ പോലെയാണ് സംയുക്ത ; ഊര്‍മ്മിള ഉണ്ണി സംയുക്തയെ വിളിക്കുന്നത് എന്താണെന്ന് അറിയുമോ ?

ഇന്നും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് സംയുക്ത വര്‍മ്മ എന്ന നടിയെ. താരത്തിന്റെ വിശേഷമെല്ലാം നിമിഷന്നേരം കൊണ്ട് വൈറലാവാറുണ്ട്. നീണ്ടക്കാലത്തെ പ്രണയത്തിന് ശേഷമാണ് നടി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ആ ബന്ധം ഇന്നും തുടരാന്‍ താരങ്ങള്‍ക്ക് കഴിയുന്നുണ്ട്. പതിനെട്ട് വര്‍ഷത്തിന് മുകളിലായി താരങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്.

ഏറെ നാളുകള്‍ക്ക് ശേഷം ഊര്‍മ്മിള ഉണ്ണിയുടെ മകളുടെ വിവാഹത്തിന് ആണ് സംയുക്ത ക്യാമറ കണ്ണുകളിലേക്ക് എത്തുന്നത്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ട്. ഇപ്പോള്‍ ഊര്‍മ്മിള ഉണ്ണിക്ക് പിറന്നാളാശംസ അറിയിച്ച് നടി പങ്കുവെച്ച പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ തത്തതെയ് എന്നായിരുന്നു താരം കുറിച്ചത്.


ചേച്ചിയുടെ മകളാണെങ്കിലും തന്റെ മൂത്ത മകളായാണ് സംയുക്തയെ കാണുന്നതെന്ന് നേരത്തെ ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു. നൃത്തത്തിലും അഭിനയത്തിലുമെല്ലാം ചിന്നുവിന് താല്‍പര്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ കൂടെ നിന്ന് പോത്സാഹിപ്പിച്ചിരുന്നു അവര്‍. ചിന്നുവിന് നന്ദി അറിയിച്ചായിരുന്നു ഊര്‍മ്മിള ഉണ്ണി എത്തിയത്.


അമ്മയ്ക്ക് പിറന്നാളാശംസ അറിയിച്ച് മകളായ ഉത്തര ഉണ്ണിയും എത്തിയിരുന്നു. അടുത്തിടെയായിരുന്നു ഉത്തരയുടെ വിവാഹം നടന്നത് . ബിസിനസുകാരനായ നിതേഷാണ് ഉത്തര ഉണ്ണിയുടെ വരന്‍. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും കൊവിഡ് മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു.