തമിഴ് സൂപ്പർസ്റ്റാർ സൂര്യ അഭിനയിച്ച വാരണം ആയിരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഓരോ സിനിമപ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സമീറ റെഡ്ഡി. തമിഴിൽ മാത്രമല്ല മലയാളികൾക്കും ഏറെ സുപരിചിതയാണ് സമീറ. സമീറയെ ഓർക്കുമ്പോൾ വാരണം ആയിരം എന്ന സിനിമ ഒരു നിമിഷമെങ്കിലും ഓർക്കുന്ന സിനിമാപ്രേമികൾ ഉണ്ടാകില്ല. തമിഴിന് പുറമേ ഹിന്ദിയിലും തെലുങ്കിലും ആയി നിരവധി നല്ല ചിത്രങ്ങൾ സമീറ ചെയ്തിട്ടുണ്ട്.
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന സെമീറ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും, റീൽസിലൂടെയും ആരാധകർക്കിടയിൽ എന്നും ഉണ്ടാകാറുണ്ട്. കുടുംബത്തോടൊപ്പം ദുബായിൽ വെക്കേഷൻ ആഘോഷിക്കുന്ന സമീറ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി സമീറ പങ്കുവെച്ചിരിക്കുന്നത് ഭർത്താവിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ്.
ഏറ്റവും മികച്ച പിറന്നാൾ എന്ന അടിക്കുറിപ്പോടെ കൂടെയാണ് സെമീറ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2016 ദുബായിയിൽ ആരംഭിച്ച ലെഗോലാൻഡ് ദുബായ് ടീം പാർക്കിൽ ആണ് താരം തൻറെ പിറന്നാൾ ആഘോഷിച്ചത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെയും ലോകത്തിലെ ഏഴാമത്തെതുമായ ലെഗോലാൻഡ് പാർക്കിലാണ് താരം തന്നെ പിറന്നാൾ ആഘോഷം ആക്കിയത്.
താരം പങ്കുവെച്ച് ചിത്രം നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മേക്കപ്പ് ഇല്ലാതെ പ്രത്യക്ഷപ്പെട്ട സമീറയുടെ ചിത്രങ്ങൾ കുറച്ചു മുൻപ് സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം ദുബായിൽ അവധി കാലം ആഘോഷമാക്കുകയാണ് താരം. താര ത്തിൻറെ പുതിയ ഫോട്ടോയ്ക്ക് താഴെ താരത്തിനെ പിറന്നാൾ ആശംസിച്ചു കൊണ്ട് നിരവധി കമൻറുകൾ വന്നിട്ടുണ്ട്.