സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് വലിയ ആരാധകവൃന്ദം തന്നെയുണ്ട്.
അഭിനയം കൂടാതെ താരം പുഷ്പ എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായും എത്തിയിരുന്നു. പുഷ്പ’ സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാന്‍സ്.
‘ഊ അണ്ടവാ’ എന്ന ഗാനരംഗത്തിലാണ് സാമന്ത എത്തിയത്. ചിത്രത്തിലെ നായികയായ രശ്മികയെക്കാള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ഒരു ഗാനത്തിലൂടെ സാമന്ത.
ഇപ്പോഴിത ഗാനത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.ഈ ഗാനത്തില്‍ താന്‍ അഭിനയിക്കുന്നത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഇഷ്ടമല്ലായിരുന്നു എന്നാണ് സാമന്ത പറയുന്നത്.
വീട്ടില്‍ അടങ്ങിയിരിക്കാനാണ് അവര്‍ പറഞ്ഞത് എന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫര്‍ വന്നത് വിവാഹമോചനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു.
എല്ലാവരും എന്നോട് പറഞ്ഞത് വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിന് വേണ്ടി നൃത്തം ചെയ്യരുത് എന്നുമായിരുന്നു. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്.
പക്ഷേ ചെയ്യും എന്നായിരുന്നു എന്റെ നിലപാട് എന്നാണ് സാമന്ത വ്യക്തമാക്കുന്നത്. എന്തുകൊണ്ട് ഒളിച്ചിരിക്കണം എന്നുമാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിവാഹ ജീവിതത്തില്‍ തന്റെ 100 ശതമാനവും നല്കി.പക്ഷേ ശരിയായില്ല. അതുകൊണ്ട് ചെയ്യും എന്നായിരുന്നു തന്റെ നിലപാട് എന്നാണ് സാമന്ത പറയുന്നത്.
പാട്ടിന്റെ വരികള്‍ ആകര്‍ഷിച്ചിരുന്നു. പിന്നെ കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം ചെയ്തിട്ടുമില്ലായിരുന്നുവെന്നും സാമന്ത പറഞ്ഞു.
ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തെ പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായല്ല കണ്ടത് എന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.