സാമന്ത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന വാർത്ത. തെലുങ്ക് മാധ്യമങ്ങളായിരുന്നു ഈ പ്രചരണം ആരംഭിച്ചത്. പിന്നീട് നിരവധി യൂട്യൂബ് ചാനലുകൾ ഇത് ഏറ്റെടുത്തു. പിന്നീട് ഇന്ത്യയിലെ ഒരുവിധം എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. എന്നാൽ പലതും സത്യം നിറഞ്ഞത്. സത്യാവസ്ഥ എന്താണ്? നമുക്ക് പരിശോധിക്കാം.
കഴിഞ്ഞ ഒക്ടോബർ രണ്ടാം തീയതി ആയിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹമോചനം നേടിയത്. ഇതിനു ശേഷം ഇരുവരും ഈ വിഷയത്തെക്കുറിച്ച് അധികം സംസാരിച്ചിട്ടില്ല. വിവാഹമോചന ശേഷം സാമന്ത ഒരു ആത്മീയ യാത്രയിലായിരുന്നു. തിരുപ്പതി അടക്കം നിരവധി ക്ഷേത്രങ്ങൾ ആയിരുന്നു താരം സന്ദർശിച്ചത്. ഇത്തരം ഒരു യാത്രയിലാണ് താരത്തിന് അസുഖം പിടിപെട്ടത് എന്നാണ് കരുതുന്നത്. മാനേജർ മഹേന്ദ്ര ആണ് ഇപ്പോൾ ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടു രംഗത്തെത്തുന്നത്.
കഴിഞ്ഞ ഡിസംബർ 13ന്, സാമന്ത ആന്ധ്രപ്രദേശിലെ കടപ്പയിൽ സന്ദർശനം നടത്തിയിരുന്നു. ഒരു കടയുടെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു താരം ഇവിടെ എത്തിയത്. ഇതിനുശേഷം അമീർ പീർ ദർഗ എന്ന സ്ഥലത്ത് താരം സന്ദർശനം നടത്തി. ഇവിടെ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്. ഇതിനു മുൻപ് താരം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അവിടെ പോയി വെങ്കിടേശ്വര സ്വാമിയെ തൊഴുതശേഷം ആയിരുന്നു താരം വീട്ടിലേക്ക് മടങ്ങിയത്. സാമന്തയുടെ ആരോഗ്യസ്ഥിതിയിൽ മാനേജർ പറയുന്നത് ഇങ്ങനെയാണ്:
“സാമന്ത പൂർണ്ണമായും ആരോഗ്യവതി ആണ്. കഴിഞ്ഞദിവസം താരത്തിന് നേരിയ ചുമ ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നില്ല. കേവലം കുറച്ച് ടെസ്റ്റുകൾ നടത്തുക മാത്രമാണ് ചെയ്തത്. താരമിപ്പോൾ വീട്ടിൽ റസ്റ്റ് എടുക്കുകയാണ്. ദയവായി അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. സാമന്ത പൂർണമായും ഒക്കെ ആണ്” – മാനേജർ പറയുന്നു.