മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. അടുത്തിടെ താരം ഋഷികേഷ് സന്ദർശിച്ചിരുന്നു. ഒരു സുഹൃത്തിനൊപ്പം ആയിരുന്നു താരം ഋഷികേഷ് സന്ദർശിച്ചത്. ശില്പ റെഡ്ഡി എന്നായിരുന്നു ഈ സുഹൃത്തിൻറെ പേര്. ഗംഗയുടെ തീരത്തുള്ള ഒരു ലക്ഷ്വറി റിസോർട്ടിലായിരുന്നു ഇരുവരും താമസിച്ചത്. പിന്നീട് നിരവധി തീർത്ഥാടന സ്ഥലങ്ങളും ഇവർ സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ ബദ്രിനാഥ് അടക്കമുള്ള സ്ഥലങ്ങളിൽ ഇവർ സന്ദർശനം നടത്തി.
ഇപ്പോൾ സാമന്ത ദുബായിലേക്ക് പറന്നിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം തന്നെയാണ് താരം ഈ രണ്ടാമത്തെ വെക്കേഷൻ ട്രിപ്പ് എടുത്തിരിക്കുന്നത്. താരം തന്നെയാണ് വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിച്ചത്. പ്രീതം ജുകൽകേർ എന്ന വ്യക്തിക്കൊപ്പം ആണ് താരം സഞ്ചരിക്കുന്നത്. ഇവർക്കൊപ്പം മേക്കപ്പ് ആർട്ടിസ്റ്റ് സാധന സിംഗ് കൂടി ഉണ്ട്. ഇരുവരും എയർപോർട്ടിൽ നിന്നും പുറപ്പെടാൻ ഒരുങ്ങുന്ന ചിത്രം സാമന്ത പങ്കുവെച്ചിരുന്നു. “ഫോറിൻ ട്രിപ്പ് പോകുന്നു” എന്നായിരുന്നു താരം ചിത്രത്തിന് അടിക്കുറിപ്പ് ആയി നൽകിയത്.
സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ കാരണം പ്രീതം ആണ് എന്ന തരത്തിൽ ചില യൂട്യൂബ് മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പടച്ചു വിട്ടിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ് എന്നുപറഞ്ഞുകൊണ്ട് പ്രീതം തന്നെ രംഗത്ത് വന്നിരുന്നു. തങ്ങൾ തമ്മിലുള്ളത് ഒരു സഹോദരൻ സഹോദരി ബന്ധം മാത്രമാണ് എന്നായിരുന്നു പ്രീതം പറഞ്ഞത്. ഈ വിഷയത്തിൽ നാഗചൈതന്യ ഇടപെട്ടിരുന്നു എങ്കിൽ ഇത്രയും കൺഫ്യൂഷൻ ഉണ്ടാകുമായിരുന്നില്ല എന്നും പ്രീതം പറഞ്ഞിരുന്നു. ഞാൻ സാമന്തയെ ജിജി എന്നാണ് വിളിക്കുന്നത് എന്നും ഇതിനർത്ഥം സഹോദരി എന്നാണ് എന്നും താരം പറഞ്ഞിരുന്നു.
നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹമോചനം കഴിഞ്ഞതുകൊണ്ട് ഇനി ആരെയും പേടിക്കേണ്ട ആവശ്യമില്ല അല്ലെ എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും ചോദിക്കുന്നത്. അപ്പോൾ ഇതിനായിരുന്നു അല്ലേ ഞങ്ങളുടെ പാവം നാഗചൈതന്യ മോനേ ഒഴിവാക്കിയത് എന്നാണ് വേറെ ചില മലയാളികൾ ചോദിക്കുന്നത്. എന്തായാലും അടുത്തകാലത്തൊന്നും മലയാളികൾ സാമന്തയെ വീണ്ടും പഴയതുപോലെ സ്നേഹിക്കും എന്ന് തോന്നുന്നില്ല.