മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ താരം ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സാമന്തയുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ വലിയ ആഘോഷത്തോടെ ആണ് സ്വീകരിക്കാറുള്ളത്. ഇതിന് കാരണം മലയാളികൾ വലിയ ആഘോഷത്തോടെ സ്വീകരിച്ച ഒരുപാട് തമിഴ് ചിത്രങ്ങളിൽ നായിക സാമന്ത ആയിരുന്നു എന്ന് കാരണം കൊണ്ടാണ്. കത്തി, തെറി, മെർസൽ, അഞ്ചാൻ എന്നീ ചിത്രങ്ങളിലെ നായിക സാമന്ത ആയിരുന്നു.
തെലുങ്ക് സൂപ്പർ താരം നാഗചൈതന്യ ആണ് സാമന്തയുടെ ഭർത്താവ്. വലിയ ആഘോഷപൂർവ്വമായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താര ദമ്പതിമാരിൽ ഒരാൾ ആണ് ഇപ്പോൾ ഇരുവരും. ഇവരുടെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
താൻ നാഗചൈതന്യക്ക് ഒരു രണ്ടാം ഭാര്യയെ പോലെയാണ് എന്നാണ് സാമന്ത നടത്തിയ വെളിപ്പെടുത്തൽ. ഒരു തെലുങ്ക് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത കേട്ടത്. കാരണം പൊതുവേദികളിൽ എല്ലാം വളരെ സ്നേഹത്തോടെ ആണ് ഇരുവരെയും കാണപ്പെടാറുള്ളത്.
“ചൈതന്യക്ക് ഏറ്റവും പ്രിയപ്പെട്ടത് അവൻറെ തലയണയാണ്. അത് ഉണ്ടെങ്കിൽ ഞാൻ അവൻറെ രണ്ടാം ഭാര്യയെ പോലെയാണ്. രാത്രി മുഴുവൻ അതിനെയും കെട്ടിപ്പിടിച്ച് ആണ് അവൻ കിടക്കുക. പലപ്പോഴും ഞങ്ങൾക്കിടയിലെ ഒരു തടസ്സമായി ആ തലയണ മാറാറുണ്ട്.” – ഇതായിരുന്നു സാമന്ത നടത്തിയ രസകരമായ വെളിപ്പെടുത്തൽ.