
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. തെന്നിന്ത്യയിലെ നമ്പർ വൺ നായിക ആണെങ്കിലും ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല താരം. എങ്കിലും മലയാളികൾ സാമന്തയ്ക്ക് നൽകിവരുന്ന സ്വീകരണം അമ്പരപ്പിക്കുന്നതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട ഒരുപാട് തമിഴ് ചിത്രങ്ങളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്.
അതുപോലെതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരമാണ് കല്യാണി പ്രിയദർശൻ. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സംവിധായകരിലൊരാളായ പ്രിയദർശൻ്റെ മകളാണ് കല്യാണി. മലയാളമുൾപ്പെടെ നിരവധി ഭാഷകളിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്. നിലവിൽ തെന്നിന്ത്യയിലെ മുൻ നിര താരമായി വളരുന്ന നടിയാണ് കല്യാണി പ്രിയദർശൻ. ഇപ്പോൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ കല്യാണി നടത്തിയ കമൻറ് ആണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
സാമന്തയുടെ പട്ടിക്കുട്ടിയുടെ പേരാണ് ഹാഷ്. ഹാഷിന് കഴിഞ്ഞ ദിവസം രണ്ടു വയസ്സ് തികയുക ആയിരുന്നു. വലിയ ആഘോഷപൂർവം ആണ് സാമന്ത പട്ടിക്കുട്ടിയുടെ പിറന്നാളാഘോഷിച്ചത്. സാമന്ത തന്നെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഇതിനു താഴെയാണ് കല്യാണി പ്രിയദർശൻ കമൻ്റുമായി എത്തിയത്.
“ഇത്രയും ക്യൂട്ട് ആയ പട്ടിക്കുട്ടികളെ ക്യൂട്ട് സ്വെറ്ററുകളിൽ കാണുമ്പോൾ തന്നെ കൊതിയാകും. ഇവിടെയും ഉണ്ട് ഒരെണ്ണം. കഴുത്തിനുചുറ്റും ഒരു കോളർ ഇടാൻ പോലും സമ്മതിക്കില്ല. ഇങ്ങനെ ഉണ്ടാകുമോ ഒരു സാധനം” – ഇതായിരുന്നു കല്യാണി നടത്തിയ കമൻറ്. കല്യാണിയുടെ പട്ടിക്കുട്ടിയെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ഈ കമൻറ് നടത്തിയത്.