ഇന്ന് നടന്ന ലോക കപ്പ് വേദിയിൽ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു ഗ്രൗണ്ടിൽ ഇറങ്ങിയ വ്യക്തിയെ പിന്തുണച്ചു സംവിധായകൻ സാജിദ് യഹിയ.
ഫലസ്തീൻ ജനതക്ക് വേണ്ടി പിന്തുണ പ്രഖ്യാപിക്കാനും അത് ലോക ജനതയെ അറിയിക്കാനും ഇത്ര നല്ലൊരു അവസരം
ഇനി ഉണ്ടാവണമെന്നില്ല, അത് അയാൾ കൃത്യമായി
ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന് യഹിയ പറഞ്ഞു.
രാജ്യാതിർത്തികൾക്കപ്പുറം പീഡിതർക്കായി
സ്നേഹം വിതറിയവനേ ജോണേ എന്നും യഹിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിങ്ങനെ –
അയാൾ വിജയിച്ചിരിക്കുന്നു. പാവപ്പെട്ട ഫലസ്തീൻ ജനതക്ക് വേണ്ടി പിന്തുണ പ്രഖ്യാപിക്കാനും
അത് ലോക ജനതയെ അറിയിക്കാനും ഇത്ര നല്ലൊരു അവസരം ഇനി ഉണ്ടാവണമെന്നില്ല.
അത് അയാൾ ക്രിത്യമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ആ സ്റ്റേഡിയത്തിൽ ഫലസ്തീനു വേണ്ടി
ഒരു പതാക എങ്കിലും ഉയർത്തി
ഐക്യദാർഡ്യം അറിയിച്ച എത്ര പേരുണ്ട്.
” എന്റെ പേര് ജോൺ . ഞാൻ ഓസ്ട്രേലിയയിൽ നിന്നാണ്.ഞാൻ വിരാട് കോഹ്ലിയെ കാണാനാണ്
ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. ഞാൻ ഫലസ്തീനെ പിന്തുണക്കുന്നു .”
രാജ്യാതിർത്തികൾക്കപ്പുറം പീഡിതർക്കായി
സ്നേഹം വിതറിയവനേ ജോണേ ❤️
കടപ്പാട് : Harshid Nooramthode
#Palestine
#followers