മലർ മിസ്സ് ആയി വന്ന് മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സായ്പല്ലവി. മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റായ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളി കേന്ദ്രകഥാപാത്രമായ പ്രേമം എന്ന സിനിമയിലൂടെയാണ് താരം. പിന്നീട് ദുൽഖർ സൽമാനൊപ്പം കലി എന്ന സിനിമയിലും താരം മലയാളത്തിൽ തിളങ്ങി. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സിനിമ ചെയ്തിട്ടുള്ള താരം തെന്നിന്ത്യയിലേ മികച്ച നായികമാരിൽ ഒരാളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുതിയ ഫോട്ടോസ് കൊണ്ട് ആരാധകരുടെ മനംകവരാർ ഉണ്ട്. തൻറെ പുതിയ വിശേഷങ്ങളും സിനിമ അനുഭവങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ താരം കേന്ദ്രകഥാപാത്രമായി അഭിനയിച്ച ശ്യാം സിൻഹ റോയ് റിലീസ് ആയിരിക്കുകയാണ്. നാനി ആണ് ചിത്രത്തിലെ നായകൻ. സായി പല്ലവിയോടൊപ്പം പ്രേമത്തിലെ സെലിൻ ആയി വന്ന മഡോണ സെബാസ്റ്റ്യൻ ചിത്രത്തിലുണ്ട്. താരത്തിൻ്റെ പുതിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൻറെ പ്രമോഷൻ വർക്കിനായി വേദികളിൽ എത്തിയ സായി പല്ലവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
പരിപാടികളിൽ എല്ലാം പങ്കെടുക്കുവാൻ വേണ്ടി അതിസുന്ദരി ആയാണ് താരം എത്തിയിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ വേഷത്തിലൂടെയാണ് സായിപല്ലവി തീയേറ്ററിൽ ശ്യാം സിൻഹ റോയ് കാണാനെത്തിയത്. വേഷം മാറി വന്ന താരം ആരാധകർക്കിടയിൽ ഇരുന്ന് സിനിമ കണ്ടു. ആരും താരത്തെ തിരിച്ചറിഞ്ഞില്ല. കറുത്ത പർദ്ദയിട്ട് മുഖംമൂടി ആയിരുന്നു താരം സിനിമ കാണാൻ എത്തിയത്.
ഇപ്പോഴിതാ അതിൻറെ ഫോട്ടോസും വീഡിയോസും വൈറലായിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊരു പട്ടി ഷോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. വേഷം മാറി വന്ന താരത്തിൻ്റെ ഫോട്ടോസും വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.