പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ മലർ മിസ്സായി ചേക്കേറിയ തമിഴ് സുന്ദരി സായി പല്ലവി സ്വന്തം തീരുമാനങ്ങളിലും നിലപാടുകളിലും ശക്തമായി ഉറച്ചു നിൽക്കുന്ന വ്യക്തിയാണ്. നോ പറയേണ്ടിടത്തു നോ പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ ഇതാ ഒരു പ്രമുഖ ഫെയർനെസ് ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് ഈ യുവ നായിക. പരസ്യത്തിന്റെ പ്രതിഫലം 2 കോടി രൂപ ആയിരുന്നുവത്രെ. സിനിമയ്ക്ക് അകത്തു പുറത്തും മേക്ക് അപ്പ് തീരെ ഉപയോഗിക്കാൻ ഇഷ്ടമല്ലാത്ത വ്യക്തിയാണ് സായി. ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ താല്പര്യപ്പെടാത്തതും നാച്ചുറലായ സൗന്ദര്യം ഇഷ്ടപ്പെടുന്നത് കൊണ്ടാവാം. എന്തായാലും സായി പല്ലവിയുടെ ഈ തീരുമാനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരിക്കുന്നു.