എന്തുകൊണ്ടാണ് കോൺസ്റ്റബിൾ സഹദേവൻ ദൃശ്യം 2-ൽ ഇല്ലാത്തത് എന്നറിയുമോ? നിങ്ങൾ വിചാരിച്ചത് ഒന്നും അല്ല കാരണം, യഥാർത്ഥ സത്യം പറഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകളിലൊന്നാണ് ദൃശ്യം. 2013 വർഷത്തിൽ ആണ് ദൃശ്യം പുറത്തിറങ്ങുന്നത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരുന്നു ദൃശ്യം നിർമ്മിച്ചത്. ജിത്തു ജോസഫ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ ആയിരുന്നു ജോർജുകുട്ടി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചിത്രത്തിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് പക്ഷേ കലാഭവൻ ഷാജോൺ ആയിരുന്നു. ഷാജോൺ ആയിരുന്നു ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ചത്. കോൺസ്റ്റബിൾ സഹദേവൻ എന്നായിരുന്നു ഷാജോൺ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര്. എന്നാൽ ചിത്രത്തിൻ്റെ രണ്ടാംഭാഗത്തിൽ കോൺസ്റ്റബിൾ സഹദേവൻ പ്രത്യക്ഷപ്പെടുന്നില്ല. എന്തുകൊണ്ടാണ് ഇത് എന്ന് നിങ്ങൾക്ക് അറിയുമോ?

കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാജോൺ തന്നെ ഇപ്പോൾ ആ രഹസ്യം വെളിപ്പെടുത്തുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം തുറന്നു പറഞ്ഞത്. ദൃശ്യ മൂന്നാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനും ഷാജോൺ ഈ അഭിമുഖത്തിൽ ഉത്തരം നൽകുന്നുണ്ട്. ആൻറണി പെരുമ്പാവൂർ തന്നെയായിരിക്കും മൂന്നാം ഭാഗവും നിർമ്മിക്കുന്നത്. രണ്ടാംഭാഗം എവിടെയാണോ അവസാനിച്ചത് അവിടെനിന്ന് ആയിരിക്കും മൂന്നാംഭാഗം തുടങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

“പണി പോയതുകൊണ്ടാണ് കോൺസ്റ്റബിൾ സഹദേവൻ രണ്ടാംഭാഗത്തിൽ ഇല്ലാതിരുന്നത്. അങ്ങനെ പണി പോയി പണി കിട്ടിയ ഒരു കഥാപാത്രമായിരുന്നു അത്. ദൃശ്യം സിനിമയിൽ ഭാഗമാകുവാൻ സാധിച്ചതിൽ തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഇനി മൂന്നാം ഭാഗത്തിൽ ഉണ്ടാകുമോ എന്നൊന്നും എനിക്കറിയില്ല. അത് സംവിധായകൻ ജീത്തു ജോസഫ് തന്നെ പറയണം” – ഇതായിരുന്നു കലാഭവൻ ഷാജോൺ നടത്തിയ പ്രതികരണം. ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗത്തിൽ താരത്തെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.