മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റോൺസൺ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. രാക്കുയിൽ എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇദ്ദേഹമാണ്. നായകകഥാപാത്രത്തെ ആണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. പരമ്പരകളിൽ നിന്നും കഥാപാത്രങ്ങൾ മാറുന്നത് ആദ്യമായിട്ടല്ല. എങ്കിലും പ്രധാനകഥാപാത്രങ്ങൾ മാറുമ്പോൾ ഇത് വലിയ വിഷമമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ടി എസ് സജി ആണ് പരമ്പര ഒരുക്കുന്നത്. റോൺസൺ, ദേവിക നമ്പ്യാർ, സ്വാതി, ഷോബി തിലകൻ എന്നിവർ ആണ് പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിൽ അലക്സ് എന്ന കഥാപാത്രത്തെ ആയിരുന്നു റോൺസൺ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകരെ വിഷമിപ്പിക്കുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് താരം. താനിനി പരമ്പരയിൽ ഉണ്ടാവില്ല എന്നാണ് താരം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനു പിറകിൽ ഒരു കാരണവും ഉണ്ട്. അതെന്താണ് എന്ന് അറിയുമോ? സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരം ഈ വിവരം അറിയിച്ചിരിക്കുന്നത്.
“പ്രിയപ്പെട്ട പ്രേക്ഷകർ അറിയുന്നതിന്, രാക്കുയിൽ എന്ന പരമ്പരയിൽ നിന്നും ഞാൻ വിടപറയുകയാണ്. റോയ് അലക്സ് എന്ന എൻറെ കഥാപാത്രത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി. ഒരു കുടുംബം പോലെ ആയിരുന്നു ഞങ്ങൾ ഈ പരമ്പരയിലെ എല്ലാവരും കഴിഞ്ഞിരുന്നത്. സംവിധായകൻ ടി എസ് സജി, ക്യാമറാമാൻ പ്രിയൻ എന്നിവർ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ഇതോടെ എൻറെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞു. അതിനുശേഷമാണ് പരമ്പരയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. കാരാളി ചന്ദ്രൻ എന്ന കഥാപാത്രമായി തിളങ്ങിയ വിഷ്ണു ചേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അതോടൊപ്പം തന്നെ എൻറെ നാട്ടുകാരി കൂടിയായ ദേവികയോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം” – താരം പറയുന്നു.
അടുത്തിടെ പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എന്ന സൂരജ് സൺ എന്ന നടൻ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടായിരുന്നു താരം പരമ്പരയിൽ നിന്നും പിന്മാറിയത്. ഇത് വലിയ ദുഃഖം ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇപ്പോൾ സമാനമായ ഒരു ദുഃഖം കൂടി ആണ് ഈ വാർത്ത കൂടി വന്നപ്പോൾ പ്രേക്ഷകർക്ക് ഉൾക്കൊള്ളേണ്ടീ വന്നത്. ഇത് പരമ്പരയെ എങ്ങനെ ബാധിക്കും എന്ന് കാര്യമായി ഉറ്റു നോക്കുകയാണ് പരമ്പരയുടെ ആരാധകർ ഇപ്പോൾ.