രോഹിത് ശര്‍മക്ക് കൊവിഡ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ആറാം ക്രിക്കറ്റ് ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച കഴിഞ്ഞ ആറ് മത്സര പരമ്പരയിലെ അവസാന ടെസ്റ്റാണ് വീണ്ടും മാറ്റിയത്. ജൂലൈ ഒന്നിനായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്.

രോഹിത് ശര്‍മക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ബിസിസിഐ ആണ് അറിയിച്ചത്. രോഹിത് നിലവില്‍ ഇംഗ്ലണ്ടില്‍ ഹോട്ടലില്‍ ഐസലോഷനിലാണ്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റിന് മുമ്പ് രോഹിത് സുഖം പ്രാപിക്കുമോ എന്ന് വ്യക്തമല്ല. രോഹിത്തിന് പകരം ക്യാപ്റ്റനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായി നടത്തിയ നാല് ദിന പരിശീലന മത്സരത്തില്‍ രോഹിത് പങ്കെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത രോഹിത് രണ്ടാം ഇന്നിങ്ങ്സില്‍ ബാറ്റ് ചെയ്തില്ല. ആദ്യ ഇന്നിങ്ങ്സില്‍ രോഹിത് 25 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടില്‍ വീണ്ടും കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിസിസിഐ ടീമിനോട് നിയന്ത്രം പാലിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.