റോബോട്ട് ഗോള്‍ കീപ്പറിന് മുന്നില്‍ മെസിക്ക് പെനല്‍റ്റി പിഴച്ചു; ട്രോളുമായി റോണാള്‍ഡോ ആരാധകര്‍

ഖത്തറിലെ ഒരു ഗോള്‍ കീപ്പറിന് മുന്നില്‍ സാക്ഷാല്‍ ലയണല്‍ മെസിക്ക് പെനല്‍റ്റി പിഴച്ചു. ഇവിടെ ഗോള്‍ കീപ്പര്‍ ഒരു റോബോട്ട് ആണ്‌ട്ടോ. റോബോട്ട് ഗോള്‍ കീപ്പറിന് മുന്നില്‍ മെസിക്ക് പെനല്‍റ്റി പിഴച്ചതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഒളിംപിക് മ്യൂസിയം സന്ദര്‍ശിച്ച വേളയിലാണ് റോബോട്ട് ഗോള്‍ കീപ്പര്‍ കാവല്‍ നില്‍ക്കുന്ന പോസ്റ്റിലേക്ക് ഗോളടിക്കാന്‍ ശ്രമിച്ച് മെസി തലകുനിച്ചത്. മെസിയുടെ പെനല്‍റ്റി നഷ്ടം ചുറ്റും കൂടി നിന്നവരെയും ഞെട്ടിച്ചു. കാഴ്ചക്കാരിലാരോ പകര്‍ത്തിയ വിഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായതോടെയാണ് റൊണാള്‍ഡോ ആരാധരെത്തിയത്. ട്രോളുകളുമായി അവര്‍ മെസിയുടെ നഷ്ടം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.

 

View this post on Instagram

 

A post shared by Mohammed Aldahi (@maldahi)