ബിഗ് ബോസ് എന്ന ഒറ്റ ഷോ ഹിറ്റാക്കിയത് തന്നെ ഡോക്ടര്‍ റോബിന് രാധാകൃഷ്ണനാണ്. റോബിന് ഈ ഷോയില്‍ എത്തിയതോടെയാണ് കാഴ്ചക്കാരും ഏറെയായത്. ഒന്നാം സ്ഥാനം താന്‍ സ്വന്തമാക്കും എന്ന വാശിയോട് കൂടിയായിരുന്നു റോബിന്റെ വരവ്. എന്നാല്‍ സഹ മത്സരാര്‍ത്ഥിയെ തല്ലിയതിന്റെ പേരില്‍ ഈ ഷോയില്‍ നിന്ന് റോബിനെ പുറത്താക്കി. ഇനിയും തനിക്ക് ബിഗ് ബോസില്‍ നിന്ന് അവസരം ലഭിച്ചാല്‍ താന്‍ മത്സരിക്കും എന്നായിരുന്നു അന്നൊക്കെ താരം പറഞ്ഞത്. എന്നാല്‍ ഇനി താന്‍ ബിഗ് ബോസിലേക്ക് ഇല്ല എന്നാണ് ഇപ്പോള്‍ റോബിന് പറയുന്നത്.
താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആരതിക്ക് അത് ഇഷ്ടമല്ല. ചേട്ടന് ഇനി ബിഗ് ബോസിലേക്ക് പോകരുത്. ഷോയില്‍ ചേട്ടനോട് മാത്രം നീതി കാണിച്ചില്ല എന്നും ആരതി പറഞ്ഞിരുന്നു. പുള്ളിക്കാരിക്ക് ഇഷ്ടമല്ല അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് ഇല്ലെന്നും റോബിന് പറഞ്ഞു.
അതേസമയം ഈ മാസം 16നാണ് ഇവരുടെ വിവാഹനിശ്ചയം. വിവാഹ നിശ്ചയത്തിന് ദില്‍ഷ പ്രസന്നനെയും റിയാസ് സലീമിനെ വിളിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി റോബിന് പറഞ്ഞു. വിവാഹത്തെക്കുറിച്ച് റോബിന് ഒന്നും പറഞ്ഞില്ല.
അതേസമയം സിനിമയില്‍ എത്താന്‍ പോവുകയാണ് റോബിന് രാധാകൃഷ്ണന്. തന്റെ സിനിമ ആഗ്രഹത്തെ കുറിച്ച് നേരത്തെ തന്നെ റോബിന് സംസാരിച്ചിരുന്നു. വിവാഹം നിശ്ചയം കഴിഞ്ഞ് വീണ്ടും ലൊക്കേഷനില്‍ തന്നെ എത്തും റോബിന്.