തന്റെ പ്രണയം ആവര്‍ത്തിച്ച് റോബിന്‍, പിടികൊടുക്കാതെ ദില്‍ഷയും

ബിഗ് ബോസ് വീട്ടില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഓരോ ആഴ്ച ഓരോ മത്സരാര്‍ത്ഥികള്‍ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പുറത്തായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ രണ്ടുപേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയത് ഷോ ഒന്നുകൂടി ശ്രദ്ധിക്കപ്പെടാന്‍ കാരണമായി.

ഡോക്ടര്‍ റോബിനും ദില്‍ഷയും ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ്. ഇതിനിടെ റോബിന്‍ ദില്‍ഷയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ആയിരുന്നു. റോബിന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞെങ്കിലും ദില്‍ഷയുടെ മറുപടി നോ ആയിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയം ഒന്നുകൂടി ആവര്‍ത്തിച്ചിരിക്കുകയാണ് റോബിന്‍.

‘വിരോധാഭാസം’ എന്ന ടാസ്‌ക്കിനിടെ ആയിരുന്നു സംഭവം. എല്ലാ മത്സരാര്‍ത്ഥികളും ഡൈനിംഗ് ടോബിളിന് ചുറ്റും ഇരിക്കണം. ശേഷം ബസര്‍ കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ ഒരാള്‍ ഒരു വ്യക്തിയെ തെരഞ്ഞെടുത്ത് ബിഗ് ബോസ് വീടുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചോ സംഭവങ്ങള്‍, വസ്തുക്കളെ കുറിച്ചോ ചോദ്യങ്ങള്‍ ചോദിക്കുക. ഉത്തരം പറയുന്നയാള്‍ ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പറയേണ്ടത്. ചോദ്യത്തിനാണ് ഉത്തരം പറയുന്നതെങ്കില്‍ അയാള്‍ മത്സരത്തില്‍ നിന്നും പുറത്താകും.


മറ്റെയാളെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചോദ്യകര്‍ത്താവും ടാസ്‌ക്കില്‍ നിന്നും പുറത്താകും. ലാസ്റ്റ് ബസര്‍ കേള്‍ക്കുമ്പോള്‍ ആരാണ് പുറത്താകാതെ നില്‍ക്കുന്നത് അവരാകും വിജയി. പിന്നാലെ വളരെ രസകരമായ മത്സരമാണ് നടന്നത്. ദില്‍ഷ ഡു യു ലൗ മി എസ് ഓര്‍ നോ എന്നാണ് റോബിന്‍ ചോദിച്ചത്. ഇതിന് നോ എന്ന ഉത്തരം പറഞ്ഞതോടെ ദില്‍ഷ ടാസ്‌ക്കില്‍ നിന്നും പുറത്താകുകയായിരുന്നു.