ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ചു പോകണ്ടേ? ; വിവാഹത്തെ കുറിച്ച് റോബിന്‍

കാഴ്ചക്കാര്‍ ഏറെ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നു. മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നറെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലസിക്കും, മൂന്നാം സ്ഥാനം റിയാസിനും ലഭിച്ചു.

അതേസമയം ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തിയവര്‍ എല്ലാവരും ശക്തരായിരുന്നു. ഇതില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ. ബിഗ് ബോസ് നിയമം തെറ്റിച്ചതിന് പിന്നാലെയാണ് റോബിനെ പുറത്താക്കിയത്. വലിയ പ്രേക്ഷക പിന്തുണ റോബിന് ലഭിച്ചിരുന്നു. ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് താരം.

ബിഗ് ബോസ് വീട്ടില്‍ വെച്ച് ദില്‍ഷയെ പ്രെപ്പോസ് ചെയ്തിരുന്നു റോബിന്‍. എന്നാല്‍ താന്‍ ഒരു ഫ്രണ്ട് ആയിട്ട് മാത്രമേ കാണുന്നുള്ളൂ എന്നായിരുന്നു അന്ന് ദില്‍ഷ കൊടുത്ത മറുപടി. ഇപ്പോഴിതാ ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ചു പോകേണ്ട എന്ന ചോദ്യത്തിന് റോബിന്‍ കൊടുത്ത മറുപടിയാണ് വൈറല്‍ ആവുന്നത്.


ഇപ്പോള്‍ അതിനുള്ള സമയമല്ല. ഇറങ്ങി കഴിഞ്ഞ ഉടനെ ഒരാളുടെ അടുത്ത് പോയി പറയുന്നത് ശരിയല്ല. സമയം ഉണ്ടല്ലോ. ദില്‍ഷ എന്ന് പറഞ്ഞ വ്യക്തിയ്ക്ക് അവളുടേതായ തീരുമാനങ്ങളുണ്ടാവും. അവളെന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് മാത്രമേ കാണുന്നുണ്ടാവുകയുള്ളു. അങ്ങനൊരു ഇഷ്ടം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ദില്‍ഷയുടെ തീരുമാനത്തിന് ഞാന്‍ പ്രധാന്യം കൊടുക്കുന്നുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവരും അത് മനസിലാക്കണം റോബിന്‍ പറഞ്ഞു.