
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. റോബിൻ രാധാകൃഷ്ണൻ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഷോയുടെ പകുതിക്ക് വെച്ച് ഇദ്ദേഹം പുറത്തായിരുന്നു. ഇദ്ദേഹവും ദിൽഷ എന്ന മത്സരാർത്ഥിക്കും ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. ഇരുവരും ഒരുമിക്കും എന്ന് പല ആളുകളും സ്വപ്നം കണ്ടു.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം മികച്ച സ്വീകരണം ആണ് ഇദ്ദേഹത്തിന് പലയിടങ്ങളിലും ലഭിച്ചത്. ഇതിൻറെ തിരക്കുകളിലാണ് താരം ഇപ്പോഴും എന്ന് വേണമെങ്കിൽ പറയാം. പല ഉദ്ഘാടന ചടങ്ങുകൾക്കടക്കം താരത്തിനെ ഇപ്പോഴും ആളുകൾ ക്ഷണിക്കാറുണ്ട്. റോബിൻ്റെ ഭാവി വധുവാണ് ആരതി.
View this post on Instagram
താരം തന്നെ ഇത് മുൻപ് സ്ഥിരീകരിച്ചിരുന്നു. ആരതിയുടെ പിറന്നാൾ ആണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പല വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഈ വീഡിയോ വൈറൽ ആവുകയാണ്. നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.
View this post on Instagram
ക്യൂട്ട് കപ്പിൾസ് ആണ് ഇവർ എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ആരതി അടുത്തു നിൽക്കുമ്പോൾ റോബിന്റെ മുഖത്തുള്ള ഭാവങ്ങളും ചിലർ എടുത്തു പറയുന്നുണ്ട്. ആ നാണവും, കള്ളച്ചിരിയും ഒക്കെയാണ് യഥാർത്ഥ റോബിൻ എന്ന് ഇവർ പറയുന്നു. മുൻകോപം ഒക്കെ കാണിക്കാൻ വേണ്ടിയുള്ളതാണ് എന്നും ആൾ ഒരു നിഷ്കളങ്കനാണ് എന്നും ചിലർ പറയുന്നുണ്ട്.
View this post on Instagram