ബിഗ് ബോസ് വീട്ടില്‍ വച്ച് തന്നെ വിമര്‍ശിച്ച ആളിന്റെ നാട്ടിലെത്തി ആ ഡയലോഗ് അങ്ങ് കാച്ചി ഡോക്ടര്‍ റോബിന്‍; താരം ആരെയാണ് ഉദ്ദേശിച്ചത് എന്ന് മനസിലായോ ?

സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെയാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പുറത്തുനിന്ന് വലിയ സ്വീകരണമാണ് ഈ താരത്തിന് ലഭിച്ചത്. ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ക്കും സ്വീകരണവും സര്‍പ്രൈസ് സമ്മാനങ്ങളും ഒക്കെ ലഭിച്ചിരുന്നുവെങ്കിലും, അതൊന്നും റോബിന് കിട്ടിയതിന്റെ അത്ര അടുത്ത് എത്തിയിരുന്നില്ല. ഇപ്പോഴും തന്റെ ആരാധകരെ കാണാനുള്ള ഓട്ടത്തിലാണ് റോബിന്‍. ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഈ താരം എത്തിക്കഴിഞ്ഞു. ഓരോ ദിവസം ഓരോ ഉദ്ഘാടനത്തിനാണ് ഈ താരം പോയിക്കൊണ്ടിരിക്കുന്നത്. ചെറിയ മക്കള്‍ മുതല്‍ പ്രായമായവര്‍ വരെ ആണ് റോബിന്റെ ഫാന്‍സ് കൂട്ടത്തില്‍.


കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയപ്പോള്‍ റോബിനെ കാണാന്‍ വന്ന ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ആ അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാന്‍ വന്ന യുവതിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. റോബിന്‍ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടില്‍ വരുമ്പോള്‍ ഒന്ന് കാണണ്ടേ, എന്നാണ് അവര്‍ പ്രതികരിച്ചത്.

ഇപ്പോള്‍ കൊല്ലത്ത് ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ റോബിന്‍ പറഞ്ഞ ഡയലോഗ് വൈറല്‍ ആയിരിക്കുകയാണ്. ബിഗ് ബോസ് താരം റിയാസിന്റെ നാട് കൂടിയാണ് ഇത്. കൊല്ലത്ത് എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ. കാണണേ കൊല്ലത്ത് വന്നിട്ട് ഡയലോഗ് പറയാതെ പോകുന്നത് എങ്ങനെയാണെന്നും താരം ചോദിച്ചു.

web

‘എന്നോട് ബിഗ് ബോസ് വീട്ടില്‍ വെച്ച് കുറച്ച് പേര്‍ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവര്‍ക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടില്‍ വന്നിട്ട്, അതായത് നമ്മുടെ നാട്ടില്‍’, റോബിന്‍ പറഞ്ഞത്.