തലയ്ക്ക് പിന്നില്‍ ഒരു ട്യൂമര്‍ ഉണ്ട്, കുറേ വര്‍ഷങ്ങളായി അതുമായി മുന്നോട്ട് പോവുന്നു; റോബിന്‍

ബിഗ് ബോസിലൂടെയാണ് റോബിനെ പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ 100 ദിവസം ഷോയില്‍ നില്‍ക്കാന്‍ റോബിന് സാധിച്ചില്ല . സഹ മത്സരാര്‍ത്ഥിയെ തല്ലിയതിന് പിന്നാലെ റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ പുറത്തുവന്ന റോബിന് പ്രേക്ഷകരില്‍ നിന്ന് നല്ല സപ്പോര്‍ട്ട് തന്നെ ലഭിച്ചു. ശരിക്കും വിന്നര്‍ സ്ഥാനത്ത് എത്തേണ്ടത് റോബിന്‍ ആയിരുന്നുവെന്ന് പ്രേക്ഷകരില്‍ പലരും പറഞ്ഞിരുന്നു.

ഇപ്പോള്‍ റോബിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. തന്റെ ഒരു അസുഖത്തെ കുറിച്ച് റോബിന്‍ ഈ അടുത്ത് തുറന്നു പറഞ്ഞിരുന്നു. തലയ്ക്ക് പിന്നില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നും കുറേ വര്‍ഷങ്ങളായി താന്‍ അതുമായി മുന്നോട്ട് പോവുകയാണെന്നുമൊക്കെയാണ് റോബിന്‍ പറഞ്ഞത്. ഇക്കാര്യങ്ങള്‍ ബിഗ് ബോസിനുള്ളിലോ പുറത്ത് വന്നതിന് ശേഷമോ റോബിന്‍ പറഞ്ഞിട്ടില്ല. ഒരു യഥാര്‍ഥ ഗെയിമറായത് കൊണ്ടാണ് റോബിന്‍ അങ്ങനെ പെരുമാറിയതെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ സമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞും, രോഗവിവരം വെളിപ്പെടുത്തിയും നിരവധി പേര്‍ സിംപതി പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും റോബിന്‍ ചെയ്തില്ല. ഷോയില്‍ വെച്ച് ഒരിക്കല്‍ പോലും ഈ അസുഖത്തെ കുറിച്ച് താരം പറഞ്ഞില്ല. പല സന്ദര്‍ഭങ്ങളിലും റോബിന് ഈ രോഗവിവരം പറഞ്ഞ് വോട്ട് നേടാം ആയിരുന്നു അതൊന്നും താരം ചെയ്തില്ല.


അതേസമയം ആരാധകര്‍ ആഘോഷമാക്കാന്‍ വേണ്ടി കാത്തിരിക്കുന്ന അടുത്ത താര വിവാഹമാണ് ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെയും നടി ആരതി പൊടിയുടെയും. ഈ അടുത്തായിരുന്നു റോബിന്‍ ആരതിയുമായുള്ള പ്രണയം വെളിപ്പെടുത്തിയത് . ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും താരങ്ങള്‍ അറിയിച്ചു.