ബിഗ്ബോസ് സീസൺ 4ലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് റോബിൻ രാധാകൃഷ്ണൻ.ആരതിയും റോബിനും തമ്മിലുള്ള വിവാഹനിശ്ചയം കുറച്ച് മാസങ്ങൾ മുമ്പാണ് നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും ഇരുവരും തമ്മിൽ ബ്രേക്കപ്പായിയെന്ന തരത്തിലെ വാർത്തകൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.മുമ്പ് ഇങ്ങനെ ഒരു ചർച്ച വന്നപ്പോൾ താരം തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.ആരതിയുടെ സുഹൃത്തും അവതാരകനുമായ സ്റ്റീഫനും ഇവരുടെ റിലേഷൻ ഷിപ്പിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് അടുത്തിടെ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു. ഈ ബന്ധം ശരിയല്ല എന്ന് ഒരുപാട് വട്ടം താൻ പറഞ്ഞിരുന്നു എന്നാണ് സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞത്.
അതെ സമയം ആരതിയ്ക്ക് പിന്തുണയുമായി നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ആ ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു എങ്കിൽ അത് നന്നായിയെന്നാണ് ഒട്ടുമിക്ക ആളുകളും കമന്റുകളിലൂടെ പറയുന്നത്.എന്നാൽ ഇതിനിടയിൽ ആരതി പങ്കിട്ട കമന്റ് എന്ന രീതിയിൽ ഒരെണ്ണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറയുകയും ചെയ്തു. തന്റെ സുഹൃത്തിനോട് റോബിന് തോന്നിയ ക്രഷ് ആണ് വിഷയം എന്ന രീതിയിൽ ആരതി പങ്കിട്ട കമന്റ് ആണ് വൈറലായി മാറിയത്.എന്തിനും ഏതിനും പ്രതികരിക്കുന്ന റോബിൻ മൗനത്തിൽ ഇരിക്കുന്നത് എന്താണ്. ഇതിനു മറുപടി പറഞ്ഞുകൂടേ എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ അവർക്ക് റീച്ച് കുറഞ്ഞതിനാൽ ഇരുവരും ഇറക്കിയ സ്ട്രാറ്റജി ആയിക്കൂടെ എന്ന് ചിലർ പറയുന്നുണ്ട്.
മറ്റ് ചിലർ പറയുന്നത് ഇതാണ്,നീ നിന്റെ ജീവിതത്തിൽ എടുത്ത ബെസ്റ്റ് തീരുമാനം ഇത് ആയിരിക്കണം റോബിനെ ഇനി ജീവിതത്തിൽ കൂട്ടരുത്. ഒരു സ്ഥാനവും കൊടുക്കാതിരുന്നാൽ ഇനിയും ഒരുപാട് നേടാൻ കഴിയും ഓൾ ദ ബെസ്റ്റ്.നിങ്ങൾ പിരിയാൻ വേണ്ടി പിന്നിൽ ഒരുപാട് കളിക്കുന്നവർ ഉണ്ട്…അത് മനസ്സിലാക്കി തീരുമാനം എടുക്കുക…ഇത്രയും നല്ലൊരു പെണ്ണിനെ കിട്ടിയിട്ടും റോബിൻ അത് കളഞ്ഞിട്ട്മോശം തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ വളരെ മോശം ആണ് റോബിൻ ചെയ്തിരിക്കുന്നത്.