മലയാളികൾക്ക് സുപരിചിതമാണ് ആരതിയും റോബിൻ രാധാകൃഷ്ണൻ. ബിഗ്ബോസ് സീസൺ 4ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.റോബിനെ അഭിമുഖം ചെയ്യാനെത്തിയ പെണ്‍കുട്ടിയാണ് ആരതി പൊടി. വളരെ പെട്ടെന്ന് ഇഷ്ടത്തിലായ താരങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. ഇനി വിവാഹം വൈകാതെ ഉണ്ടായേക്കാം. ഏറ്റവും പുതിയതായി റോബിനൊപ്പമുള്ള ഫോട്ടോയുമായിട്ടാണ് ആരതി എത്തിയിരിക്കുന്നത്. ‘അദ്ദേഹം എന്റെ വീടാണ്’, എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് മറുപടിയുമായി റോബിനും എത്തിയിരുന്നു. ‘നീ എന്റെ ചന്ദ്രനാണ്… ലവ് യൂ’.. എന്നായിരുന്നു റോബിന് ആരതിയ്ക്ക് മറുപടിയായി പറഞ്ഞത്.
മറ്റൊന്ന്, റോബിനും ആരതിയ്ക്കും പിന്തുണ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. ‘ഇവരെ തമ്മില്‍ തെറ്റിച്ചു പിരിക്കാന്‍ നോക്കിയ ആ ”നല്ലവനായ” ഫോട്ടോഗ്രാഫര്‍ ഇതൊക്കെ കണ്ടു കരഞ്ഞു നിലവിളിക്കുന്നുണ്ടാവും ഇപ്പോള്‍, ഡോക്ടറും പൊടിയും അവരുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലാണ്. സ്വന്തം പങ്കാൡയില് നിന്നും റോബിന് എന്താണോ പ്രതീക്ഷിച്ചത് അതിന്റെ ഇരട്ടിയാണ് പടച്ചോന് അയാള്‍ക്ക് കൊടുത്തത്. എപ്പോഴും റോബിനെ ചിരിപ്പിച്ചു, സന്തോഷവാനാക്കുന്ന പൊടിയെ ഒരുപാടിഷ്ടം’രണ്ടുപേരുടെയും ജീവിതം സന്തോഷവും സമാധാനമായി മുന്നോട്ടു പോകു ദൈവം അനുഗ്രഹിക്കട്ടെ. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നൊക്കെ പറയുന്നത് നിങ്ങളെ പോലെയുള്ളവരെ കാണുമ്പോഴാണ്. നിങ്ങളുടെ തകര്‍ച്ച കാണാന്‍ കാത്തിരുന്ന ചൊറിച്ചിലുള്ള ആളുകള്‍ ഇതൊക്കെ കാണുന്നുണ്ടല്ലോല്ലേ.
ബിഗ് ബോസില്‍ നിന്നും എഴുപത് ദിവസം പൂര്‍ത്തിയായതിന് പിന്നാലെയാണ് റോബിന് പുറത്താക്കപ്പെടുന്നത്. സഹമത്സരാര്‍ഥിയെ ഉപദ്രവിച്ചെന്ന് കാണിച്ച് റോബിനെ പുറത്താക്കിയെങ്കിലും ആരാധകരെല്ലാം റോബിനൊപ്പമാണ് നിന്നത്. അതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് ആരാധകര്‍ റോബിനെ കാണാന്‍ തടിച്ചു കൂടിയത്.