ബിഗ്ബോസ് സീസൺ 4ലൂടെ മലയാളികൾക്ക് സുപരിചിതമാണ് റോബിൻ കൃഷ്ണ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭാവി വധുവായി ആരതിയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് റോബിൻ. മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിലെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന പരിപാടിക്കിടെയിലാണ് പ്രതിശുത വധുവിനെ കുറിച്ച് റോബിൻ പറയുന്നുണ്ട്.’ഞാനിപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നതാവട്ടെ ആരതിയും. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത് കൂടെ നിന്നൊരു ആളാണ് ആരതി.”പുള്ളികാരിയുമായി എനിക്ക് എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല, എന്ത് കാര്യമുണ്ടെങ്കിലും ഞാൻ ആരതിയുമായി ചർച്ച ചെയ്യാറുണ്ട്. ആരതി പലതും പറഞ്ഞു തരാറുമുണ്ട്.’
‘മണ്ടത്തരമാണെങ്കിൽ അത് തുറന്ന് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ എപ്പോഴും പറയാറുണ്ട്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ..? ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു അവൾ’.മറ്റൊന്ന്,വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചും റോബിൻ സംസാരിച്ചിരുന്നു. ‘എന്നെ ഇങ്ങോട്ട് വന്നാല്‍ പ്രൊവോക്ക് ചെയ്യാനോ അനാവശ്യമായി എന്തെങ്കിലും കാണിക്കാനോ വന്നാല്‍ മാത്രമെ ഞാന്‍ പ്രതികരിക്കൂ. അതെന്റെ നേച്ചറാണ്. 2023ല്‍ ഞാന്‍ പഠിച്ചൊരു പാഠം, നമ്മള് നമ്മളായിട്ട് നില്ക്കുമ്പോള് ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്യേണ്ടി വരും എന്നതാണെന്നും അദ്ദേഹം പറഞ്ഞു.