ബിഗ് ബോസ് വീട്ടില്‍ ശ്രദ്ധിക്കപ്പെടുന്ന മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. ഇപ്പോള്‍ താരത്തിന്റെ പ്രണയം ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഋതുവിന്റെ കാമുകന് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജിയ ഇറാനി ആണ് ഋതുവിനൊപ്പമുള്ള പല ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിരിച്ചുകൊണ്ടു നില്ക്കുന്ന ഋതുവിന്റെ കവിളില്‍ ചുടുചുംബനം നല്കുന്ന ജിയയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. കുറിച്ചത് ഇങ്ങനെ. ‘തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ’. ഋതു ബിഗ് ബോസ് വിജയി ആയി വരുന്ന നിമിഷത്തെകുറിച്ചാണ് ഇപ്പോള്‍ തന്റെ ചിന്തയെന്നും ജിയ പറഞ്ഞു.’
നേരത്തെ തന്നെ ഋതുവിന്റെ കാമുകന് ജിയ ഇറാനി ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ഋതു മന്ത്രക്ക് കാമുകന് ഉള്ള വിവരം തന്നെ പ്രേക്ഷകരും അറിയുന്നത്. തന്റെയും ഋതുവിന്റെയും രഹസ്യ ചിത്രങ്ങളാണ് ഇയാള്‍ പുറത്തുവിട്ടത്. റിതുവിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ജിയ വാര്‍ത്തകളില്‍ നിറഞ്ഞത്. റിതുവുമായി നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് ജിയ ഇറാനി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതൊക്കെ സത്യമാണോ എന്നാണ് ഇപ്പോഴും പ്രേക്ഷകരുടെ സംശയം, കാരണം കഴിഞ്ഞ ദിവസം കൂടി ഋതു ബിഗ് ബോസ് വീട്ടില്‍ വെച്ച് തനിക്ക് ഒരാളെ ഇഷ്ടമാണെന്നും എന്നാല്‍ അയാള്‍ക്ക് തിരിച്ച് ഉണ്ടോ എന്ന് അറിയില്ല, എന്ന തരത്തില്‍ സംസാരിച്ചു പക്ഷേ തങ്ങള്‍ നാല് വര്‍ഷമായി പ്രണയത്തില്‍ ആണെന്നും കൊച്ചിയിലെ മിക്ക ആളുകള്‍ക്കും അത് അറിയാം എന്ന തരത്തിലാണ് കാമുകന് പറയുന്നത്. എന്തായാലും താരം ഷോയില്‍ നിന്നും പുറത്തുവന്ന ശേഷം ഇതിന്റെ സത്യാവസ്ഥ അറിയാം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
അതേസമയം ബിഗ് ബോസ് വീട്ടില്‍ ഏറെ പ്രതീക്ഷ നല്കുന്ന മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. വന്ന സമയത്ത് ഈ മത്സരാര്‍ത്ഥി സൈലന്റ് ആയിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ കളത്തില്‍ ഇറങ്ങി തന്നെ കളിക്കണം എന്ന് താരം സ്വയം മനസിലാക്കുകയായിരുന്നു, ഇപ്പോള്‍ ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു. തന്റെ നിലപാടുകള്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ വെച്ച് ഋതു തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല തനിക്ക് സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും ഋതു പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.