മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയും ഗായികയും അവതാരകയുമായ എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ അതാണ് നമ്മുടെ റിമി ടോമി. വിവിധ മേഖലകളിൽ തന്റെ സ്ഥാനമുറപ്പിച്ച ഗായിക റിമി ടോമി ആരാധകരുടെ സപ്പോർട്ടോടു കൂടി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിനും തുടക്കം കുറിച്ചിരിക്കുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ആവേശത്തിൽ ആക്കുകയും ചെയ്യുന്ന വീഡിയോകൾ ആണ് റിമിടോമി അപ്ലോഡ് ചെയ്യുന്നത്. പൊതു ജീവിതത്തിൽ വളരെ സന്തുഷ്ടവതിയും എല്ലാവരെയും ആവേശം ആക്കുകയും ചെയ്യിക്കുന്ന റിമി ടോമിയുടെ സ്വകാര്യജീവിതം തകർച്ചയാണ്. എന്നാൽ ഇപ്പോൾ തന്റെ സ്വകാര്യ ജീവിതങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയാണ് റിമി ടോമി വനിതയുടെ അഭിമുഖത്തിലൂടെ.
മീശമാധവനിലെ ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് സജീവമായ റിമി ടോമി അടുത്തകാലത്താണ് തടികുറച്ച് സുന്ദരിയായ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിനുള്ള കാരണം ഭാവന ആണെന്നും താരം തുറന്നു പറഞ്ഞിരുന്നു. തന്നെക്കുറിച്ചുള്ള ഗോസിപ്പ് ന്യൂസുകളോട് പലപ്പോഴും പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അവരോടൊക്കെ നിയമ വഴിയാണ് പോരാടാൻ ശ്രമിക്കുന്നതെന്ന് താരം പറഞ്ഞു. ആദ്യ വിവാഹവും അതിലെ തകർച്ചയും എന്റെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഇരുവരുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഇരുവരും രണ്ടു വഴിക്കായി വേർപിരിഞ്ഞത്.
റോയിസിനെ കുറിച്ച് എല്ലാ വേദികളിലും വളരെ വാചാലയാകുന്നു റിമിടോമി തങ്ങൾക്ക് ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയാത്തതു കൊണ്ടാണ് കോടതിയിൽ വേർപിരിഞ്ഞത് എന്ന് തുറന്നു പറഞ്ഞു. എന്നാൽ ഇനി അടുത്തെങ്ങും ഒരു പുതിയ വിവാഹത്തിനെ കുറിച്ച് ചിന്തിക്കുന്നില്ല സമയമാകുമ്പോൾ മാത്രമാണ് ചിന്തിക്കുക എന്നും പറഞ്ഞു.