ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള പ്രൈമറി സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ഉപ്പും ചോറും. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യയ്തു. ഇതിന് പിന്നാലെ ഗ്രാമത്തലവന് നോട്ടിസ് അയയ്ക്കുകയും ചെയ്തു.
വെറും നിലത്തിരുന്നാണ് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത്. ചോറിന്റെ കൂടെ വേറെ കറികളൊന്നുമില്ല. വെറും ഉപ്പ് കൂട്ടി കുഴച്ചാണ് കുഞ്ഞുങ്ങള്‍ കഴിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ട അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍, അയോധ്യയിലെ ചൗരേബസാര്‍ ഏരിയയിലുള്ള ദിഹ്വ പാണ്ഡെ പ്രൈമറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ഏക്താ യാദവിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഒരു ഉള്‍ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളും സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം വാങ്ങിയ ശേഷം വീട്ടില്‍ പോയാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ വെറും ചോറാണ് കഴിക്കുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.