ഡസ്റ്ററിന്റെ ഉത്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്റെ ഉത്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ കാര്‍ ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

2012-ല്‍ പുറത്തിറങ്ങിയ റെനോ ഡസ്റ്റര്‍ മൂന്നുനാലു വര്‍ഷത്തേക്ക് മിഡ്-സൈസ് എസ്യുവി സെഗ്മെന്റിനെ ഭരിച്ചിരുന്നു. എന്നാല്‍ ഹ്യുണ്ടായ് ക്രെറ്റയും കിയ സെല്‍റ്റോസും ലോഞ്ച് ചെയ്തതോടെ മത്സരം ശക്തമായി.

സ്‌കോഡ, ഫോക്സ്വാഗണ്‍, എംജി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്മെന്റിലേക്ക് പ്രവേശിച്ചു. അതോടെ ഡസ്റ്ററിന് അതിന്റെ ആകര്‍ഷണീയത നഷ്ടപ്പെട്ടു. തുടര്‍ന്നാണ് ഡസ്റ്ററിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.