അങ്ങനെ ബിഗ് ബോസില്‍ നുന്നും നാലാമത്തെ മത്സരാര്ത്ഥയും പുറത്തായിരിക്കുകയാണ്. ഇത്തവണ രമ്യാ പണിക്കര്‍ ആണ് ഷോയില്‍ നിന്നും പുറത്തേക്ക് പോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആയിരുന്നു രമ്യ ഷോയില്‍ എത്തിയത്. മജ്സിയ ഭാനുവും രമ്യയുമാണ് എവിക്ഷനില്‍ അവസാനമുണ്ടായത്.
ബിഗ് ബോസ് ഹൗസില്‍ രമ്യയുമായി അടുത്ത സൗഹൃദം ഉള്ള ആളാണ് മജ്സിയ. പെട്ടന്ന് തന്നെയാണ് ഇവരുടെ സൗഹൃദം വളര്‍ന്നത്. പുറത്തേക്ക് പോവുമ്പോയും ഭാനുവിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് രമ്യ. ഒരേ വൈബ് കിട്ടിയ ആളാണ് മജ്സിയ എന്നാണ് രമ്യ പറയുന്നത്. ഇവര്‍ക്കിടെ എന്ത് ഉണ്ടെങ്കിലും പരസ്പരം തുറന്നുപറയാറുണ്ടെന്നും രമ്യ പറയുന്നു.
അതേസമയം കഴിഞ്ഞ ടാസ്കിനിടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച മത്സരാര്‍ത്ഥിയാണ് രമ്യ. എന്നല്‍ പ്രേക്ഷകരില്‍ നിന്നും സപ്പോര്‍ട്ട് കിട്ടാതെ വന്നതോടെയാണ് രമ്യ പുറത്തേക്ക് പോയത്. വന്നപാടെ ചില വെറുപ്പിക്കല്‍ രമ്യയില്‍ നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നലെ ചില അടിപിടിയിലും താരം പ്പെട്ടിരുന്നു.
അതേസമയം വീക്ക്ലി ടാസ്ക്കിലെ രമ്യയുടെ കഥാപാത്രത്തിന്റെ പാട്ട് പ്ലേ ചെയ്തപ്പോഴാണ് രമ്യയാണ് പുറത്തായതെന്ന് എല്ലാവരും അറിഞ്ഞത്. നമ്മളിലെ പരിമളം എന്ന ക്യാരക്ടറായിരുന്നു രമ്യയ്ക്ക് ചെയ്തത്. ചിത്രത്തിലെ കാത്ത് കാത്തൊരു മഴയത്ത് എന്ന പാട്ടാണ് ബിഗ് ബോസ് പ്ലേ ചെയ്തത്. ഇത് കേട്ടപ്പോള്‍ ആദ്യം ഒരു കണ്ഫ്യൂഷന് രമ്യയ്ക്കുണ്ടായെങ്കിലും പിന്നീട് പുറത്തായ വിവരം മോഹന്‍ലാല്‍ രമ്യയെ അറിയിക്കുകയായിരുന്നു.