സിനിമാ മേഖലയിലെ വാർത്തകൾ അറിയാൻ എല്ലാവർക്കും ആകാംഷ കൂടുതലായിരിക്കും സിനിമാമേഖലയിലെ താരങ്ങളുടെ സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. മലയാളത്തിലെ ചില നടീനടൻമാരുടെ നിങ്ങൾക്കറിയാത്ത ബന്ധുക്കളെ കുറിച്ചുള്ള വാർത്തകൾ ഇന്നറിയാം. മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ ബന്ധുക്കളാണ് വിനീതും ശോഭനയും. ഇരുവരും പല ഇന്റർവ്യൂ കളിയും ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്. തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആയ നയൻതാര മലയാളത്തിലെ പ്രമുഖ നടിയായ മിത്ര കുര്യന്റെ കസിൻ ആണെന്ന് എത്രപേർക്കറിയാം.
ന്യൂജനറേഷൻ നടന്മാരിൽ മുന്നിട്ടുനിൽക്കുന്ന ടോവിനോയും നിവിൻപോളിയും കസിൻസ് ആണെന്ന് പലർക്കും അറിയാം. എന്നാൽ ചുരുക്കം ചില സിനിമകളുടെ പ്രേക്ഷകർ ഏറ്റെടുത്ത മഖ്ബൂൽ സൽമാൻ ദുൽഖറിന്റെ അമ്മാവന്റെ മകൻ ആണെന്ന് പലർക്കും അറിയാത്ത സത്യമാണ്. മികച്ച സിനിമകളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടനായ അനൂപ് മേനോനും ശ്വേതാ മേനോനും കസിൻസ് ആണ്. ചാന്തുപൊട്ട് എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തേക്ക് പ്രവേശനം കുറിച്ച ബാലു വർഗീസ് സംവിധായകനും നടനുമായ ലാലിന്റെ സഹോദരി പുത്രനാണ്.
ഇന്ത്യൻ സിനിമയുടെ അഭിമാന താരങ്ങളായ പ്രിയാമണിയും വിദ്യാബാലനും വളരെ അടുത്ത ബന്ധുക്കളാണ്. കേരളത്തിന് പുറത്ത് ജനിച്ചുവളർന്ന ഇരുവരും മലയാളികളാണ്. മലയാള സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ ഗോപിസുന്ദർ സിനിമാ മേഖലയിലെ പ്രമുഖ നടനായ ദേവന്റെ അടുത്ത ബന്ധുവാണെന്ന് പലർക്കും അറിയില്ല. അതുപോലെതന്നെ അടുത്ത ബന്ധുക്കളാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലും. ഇരുവരുടെയും കൂട്ടുകെട്ടിൽ ആരംഭിച്ച വില്ലൻ മുതലുള്ള സിനിമകൾ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമാണ്.