ഒരുമിച്ച് പോകാൻ സാധിക്കുന്നില്ല, ഞങ്ങൾ ഇനി ഒരുമിച്ച് മുന്നോട്ടില്ല – സാമൂഹിക പ്രവർത്തക രഹന ഫാത്തിമയും മനോജും വേർപിരിയുന്നു

സാമൂഹിക പ്രവർത്തകയും സോഷ്യൽ മീഡിയ മോഡലുമായ രഹനാ ഫാത്തിമ പങ്കാളി മനോജ് ശ്രീധറിൽ നിന്നും വിവാഹമോചനം നേടി. ഇന്ന് രാവിലെ ആയിരുന്നു ഈ വാർത്ത ഇരുവരും ചേർന്ന് ഒരു ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയത്. കുറെ നാളുകളായി ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരുന്നു. ഒടുവിൽ ഇന്ന് അവർ ആ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇതു വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റ് ഉടൻതന്നെ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുമെന്നും മനോജ് വ്യക്തമാക്കി.

ജീവിതത്തിൽ ധാരാളം അഡ്ജസ്റ്റ്മെന്റുകൾ ആവശ്യമായി വരുന്നതായി തോന്നിയതിനാൽ ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. വളരെ സൗഹൃദപരമായി പിരിയാമെന്ന തീരുമാനം രണ്ടുപേരും ചേർന്ന് എടുക്കുകയായിരുന്നു. രണ്ടുപേരും ഇതുവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പിരിയുന്നതിന് മറ്റു തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല.

വേർ പിരിഞ്ഞതിനു ശേഷവും ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റിൽ തന്നെ കഴിയും. ഇടപ്പള്ളിയിലെ ഒരു ഫ്ലാറ്റിലാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്. സാധാരണ വീടുകളിൽ ഉണ്ടാകാറുള്ള ചെറിയ അസ്വാരസ്യങ്ങൾ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റ് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇരുവരും തമ്മിൽ ഇല്ലായിരുന്നു. കുട്ടികളുടെ ഉത്തരവാദിത്വം തുല്യ പങ്കാളിത്തതോടെ ഏറ്റെടുക്കുമെന്നും ഇവർ വ്യക്തമാക്കി.

രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് പിരിയുന്നതെന്നും ഒരു തരത്തിലുള്ള വിഷമവും തങ്ങൾക്ക് ഇല്ല എന്നും ഇരുവരും വ്യക്തമാക്കി. പിരിഞ്ഞതിന്റെ ഒരു വലിയ പാർട്ടി സുഹൃത്തുക്കൾക്ക് വേണ്ടി നടത്താൻ ആലോചിക്കുന്നതായും മനോജ് പറയുന്നു. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ രഹന ഫാത്തിമ പ്രതികരിച്ചിട്ടില്ല. വലിയ പ്രതികരണമാണ് ഇവരുടെ വാർത്തയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.