മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നസ്രിയ നസീം. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ എന്ന പരിപാടി അവതരിപ്പിച്ചത് നസ്രിയ ആയിരുന്നു. ഇതിലൂടെ ആണ് താരം പിന്നീട് സിനിമയിലെത്തുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ അരങ്ങേറിയത് ആണ് താരം.
പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായിക നടിമാരിൽ ഒരാളായി മാറി താരം. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം താരത്തിന് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ നേടിക്കൊടുത്തു. പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും ചെറുതായി വിട്ടുനിൽക്കുകയായിരുന്നു താരം. സിനിമാമേഖലയിലെ മുൻനിര നടന്മാരിലൊരാളായ ഫഹദ് ഫാസിലിനെ ആയിരുന്നു വിവാഹം ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് നസ്രിയ. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ നസ്രിയ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് പുതിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് നസ്രിയ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസമായി കേരളത്തിലങ്ങോളമിങ്ങോളം മഴ ലഭിച്ചു കൊണ്ടിരിക്കുകയാണ്. കുറേ ദിവസമായി സൂര്യൻ കേരളത്തെ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ കുറേ ദിവസങ്ങൾക്കു ശേഷം വീണ്ടും സൂര്യനുദിച്ചിരിക്കുകയാണ്. അതി ഗംഭീര കാലാവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത് എന്ന് വേണമെങ്കിൽ പറയാം. അധികം ചൂടും ഇല്ല വെയിലും ഇല്ല, ഇതാണ് നസ്രിയയെ സന്തോഷത്തിൽ ആഴ്ത്തിയിരിക്കുന്നത്. എന്തായാലും നസ്രിയയുടെ അതേ അനുഭവം തന്നെയാണ് ഇപ്പോൾ എല്ലാ മലയാളികൾക്കും. ഒരുപാട് നാളിനു ശേഷം സൂര്യൻ തിരിച്ചു വന്നതിൽ ഉള്ള സന്തോഷം ആണ് ഇപ്പോൾ നസ്രിയയ്ക്കും മലയാളികൾക്കും ഒരുപോലെ.