ഇനി സാമി സാമി കളിക്കില്ല, വയസാകുമ്പോൾ നടുവേദന വരും : പ്രഖ്യാപനവുമായി നാഷണൽ ക്രഷ് രശ്മിക മന്ദന

നാഷ്ണൽ ക്രഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം, തമിഴ് തെലുഗ്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിക്കുകയായിരുന്നു.

നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയതും പുറത്തിറങ്ങാനിരിക്കുന്നതും. പുഷ്പ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ സാമി സാമി എന്ന ഗാനവും ഡാൻസും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഒരുപാട് വേദികളിൽ രശ്മിക ഈ നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ ഇനി സ്റ്റേജുകളിൽ ‘സാമി സാമി’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് രശ്‌മിക മന്ദാന.

ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞന്നെും പ്രായമാവുമ്പോള്‍ നടുവേദന വരുമെന്നും നടി പറഞ്ഞു. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന ‘റഷ് അവര്‍’ എന്ന ചോദ്യോത്തരവേളയില്‍ ഒരാളുടെ ചോദ്യത്തിനുത്തരമായാണ് രശ്മിക തന്റെ തീരുമാനത്തേക്കുറിച്ച് പറഞ്ഞത്.

ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്‍കിയ മറുപടി.

അതേസമയം അല്ലു അർജുൻ നായകനായി എത്തിയ ചിത്രം ആയിരുന്നു പുഷ്പ. സിനിമയുടെ

രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ ചിത്രീകരണ വേളയിലാണ്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ അല്ലു അർജുന്റെ പ്രതിനായകനായി എത്തുന്നത്.